സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കേരളം - പ്രതിസന്ധിയിൽ തളരാതെ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം - പ്രതിസന്ധിയിൽ തളരാതെ

ലോകം ഇന്ന് കോവി‍‍‍‍‍ഡ്-19 എന്ന് വിളിക്കുന്ന കൊറോണ വൈറസിനു മുൻപിൽ കീഴടങ്ങിയിരിക്കുകയാണ്.വികസിത രാജ്യങ്ങളിൽ പോലും ഓരോ ദിവസം കഴിയുന്തോറും രോഗബാധിതരു‍ടെഎണ്ണവും,മരണസംഖ്യയുംഉയർന്നുകൊണ്ടിരിക്കുന്നു.മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ചകൾ നാം കാണുകയുണ്ടായി.രാഷ്ട്രനേതാക്കൾ എ‍ന്തുചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നു.ഒരു സൂക്ഷമാണുവിനുമുൻപിൽ ലോകം ഇങ്ങനെ തലകുന്ച്ചു നില്ക്കുന്നത് ഒരു പക്ഷേ ആദ്യത്തെ കാഴ്ച്ച ആകാം.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഇന്ന് വൈറസിന്റെ പിടിയിലായി കഴിഞ്ഞു.രോഗം സ്ഥിതീകരിക്കുന്നവരുടെ എണ്ണംഒാരോദിവസവുംകൂടികൂടിവരുന്നു.നാളയെക്കുറിച്ചോർക്കുമ്പോൾ പേടി തോന്നുന്ന നിമിഷങ്ങൾ.മനുഷ്യ ജീവിതം സ്തംഭിച്ചുപോകുന്ന അവസ്ഥ.മുന്നോട്ടു നോക്കിയാൽ അനശ്ചിതത്വത്തിന്റെ ചോദ്യചിഹ്നം.

കേരളമാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിതീകരിച്ച സംസ്ഥാനം.ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസിനെ ആദ്യഘട്ടത്തിൽ പ്രതിരോധിക്കുവാൻ നമുക്ക് സാധിച്ചുവെങ്കിലും പിന്നീടങ്ങോട്ട് വിദേശത്തുനിന്നെത്തിയവർക്കെല്ലാം രോഗം പിടിപ്പെട്ടത്തോടെ കേരളവും പ്രതിസന്ധിയിലായി.നമ്മുടെ ഭരണാധികാരികളും ആരോഗ്യവകുപ്പും ഒത്തൊരുമയോടെ അക്ഷീണിതരായി ‍ജനങ്ങളുടെ രക്ഷയ്ക്കായി പൃവർത്തിച്ചു.വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സംസ്ഥാനം മുഴുവൻ കരുതലിന്റെ ദിനങ്ങളിലുടെ കടന്നുപോയി.

ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ അണുവിടതെറ്റാതെ പാലിച്ച് എല്ലാവരും ഒറ്റക്കെട്ടായി കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി.വൈറസിന്റെ വ്യാപനം തടഞ്ഞുനിർത്തുവാൻ എല്ലാവരും പ്രയത്നിച്ചു.ജനങ്ങൾ പരസ്പരം അകലം പാലിച്ചു.മുഖാവരണം അണിഞ്ഞും,കൈകൾ എപ്പോഴും അണുവിമുക്തമാക്കിയും രോഗത്തെ അകറ്റിനിർത്തി.ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ രാപ്പകൽ ഇല്ലാതെയുള്ള സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.രോഗം ബാധിച്ചവരെയും ,അവർ സഞ്ചരിച്ച വഴികളും,അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും കണ്ടുപിടിക്കുവാൻ സാധിച്ചതും വൈറസ് പടരാതിരിക്കുവാൻ സഹായിച്ചു.

ഇന്ന് എല്ലാ രാജ്യങ്ങൾക്ക് മുന്നിലും മാതൃകയായി നമ്മുടെ നാട് തല ഉയർത്തി നിൽക്കുന്നു.എല്ലാവരും ഒരുമിച്ച് പൊരുതി നേടിയ വിജയം.ഒരു പ്രതിസന്ധിയിലും തളരില്ലെന്ന് വീണ്ടുംവീണ്ടും തെളിയിക്കുകയാണ് കേരളം.

-കാർത്തിക അനിൽ കുമാർ
10 C സെന്റ് മേരീസ് സി. ജി. എച്ച്. എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം