ഒരു ജീവിതം കൂടി തന്നു കൂടെ?
വരും കാലമത്രയും പോറ്റീടുവാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
പച്ചയാൽ ഭൂമിയെ വർണ്ണമാക്കാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
ഉഷസ്സിനെ ചെറുത്ത് തണലേകുവാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
വേരാൽ മണ്ണിനെ പുണർനീടുവാൻ!!!
ഒരു ജീവിതം കൂടി തന്നു കൂടെ?
വീണ്ടും സമൃദ്ധിയാൽ നിറഞ്ഞ ഭൂമിയെ കാണുവാൻ!!!