കേറിയിരിക്കു വീടിനകത്ത്
അതിജീവിക്കാം, ഇൗ വിപത്ത്
കൈകൾ നന്നായി കഴുകീടേണം,
മാസ്ക്കുകളാണേൽ ധരിച്ചീടേണം,
അകന്നു നിന്നാൽ പിന്നീടടുക്കാം
വ്യക്തിശുചിത്വം കൂടെ കരുതാം.
രാപകലോളം അധ്വാനിക്കും
മാലാഖമാർ നഴ്സുമാരും
പുറത്തു നിന്നും അകത്ത് കേറ്റും
രക്ഷകന്മാർ പോലീസും
ചെയ്യും നന്മകൾക്കായിട്ട്,
അർപ്പിച്ചീടേണം നന്ദി.
ഭയമോ വേണ്ട ; ജാഗ്രത വേണം
എന്നും ഒരുമിച്ചുണ്ടാകാൻ
പ്രതിരോധിക്കാം നമ്മൾക്ക്
നല്ലൊരു നാളേയ്ക്കായിട്ട്
എങ്കിൽ വീട്ടിലിരുന്നീടാം
ഒന്നിച്ചതിജീവിച്ചീടാം.