സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/ശുചിത്വ കേരളം
ശുചിത്വ കേരളം
ദൈവത്തിന്റെ സ്വന്തം നാട് ആയ കേരളം ഇന്ന് ശുചിത്വകേരളം എന്ന വിശേഷണത്തിനായി ഏറെ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്.പ്രകൃതിരമണീയവും ഫലഭൂയീഷ്ടവുമായിരുന്ന നമ്മുടെ കേരളത്തിൽ നിന്നും പൊന്നു വിളയിക്കുന്ന മണ്ണും പച്ചപ്പും അന്യമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി ശുചിത്വം. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ തന്നെയാണ്. നമ്മുടെ ശരീരവും മനസും ഭവനവും പരിസരവും ശുചിത്വമുള്ളതാണ് എന്ന് നാം ഉറപ്പിക്കണം. രണ്ടാമതായി പരിസരശുചിത്വം. മനുഷ്യൻ ഉപയോഗശേഷം വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ് എന്നിവയെല്ലാം വിഷമുള്ളതായി മാറിക്കൊണ്ടിരിക്കുന്നു. ശരിയായ രീതിയിലുള്ള മാലിന്യസംസ്ക്കരണം നാം രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു. മൂന്നാമതായി മനുഷ്യന്റെ സ്വാർഥലാഭങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന അവസ്ഥ. മനുഷ്യന്റെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹങ്ങൾക്കുള്ളത് ഇല്ലതാനും. എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന തിരിച്ചറിവോടെ ആവശ്യത്തിനുള്ളതുമാത്രം പ്രകൃതിയിൽനിന്നും സ്വീകരിച്ചുകൊണ്ട് നാം മുന്നോട്ടുപോയാൽ രോഗങ്ങളിൽനിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നമുക്കു രക്ഷപെടുവാൻ സാധിക്കും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം