സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃക

അലി ഏഴാം ക്ലാസ് ലീഡറായിരുന്നു. അവൻ്റെ ക്ലാസ് അധ്യാപകൻ അവനു നൽകിയ ചുമതല ആയിരുന്നു അസംബ്‌ളിക്ക് വരാത്ത കുട്ടികളുടെ പേര് കണ്ടെത്തുക എന്നത്. ഒരു ദിവസം അലി പതിവുപോലെ എണ്ണി നോക്കി ഒരാൾ മാത്രം ഇല്ലായിരുന്നു അത് രാമുവായിരുന്നു. ക്ലാസ്സിൽ വന്നയുടൻ അലി രാമുവിനോട് ചോദിച്ചു: "നീ എന്താ ഇന്ന് അസംബ്‌ളിക്ക് വരാത്തത്?? രാമു ഒന്നും പറഞ്ഞില്ല. അധ്യാപകൻ ക്ലാസ്സിൽ വന്നപ്പോൾ അലി രാമു ഇന്ന് അസംബ്‌ളിക്ക് വരാത്ത കാര്യം പറഞ്ഞു. മറ്റു കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു. കാരണം,രാമു നന്നായി പഠിക്കുന്ന കുട്ടിയാണ്. അവനു അടി കിട്ടുക എന്നത് അവരുടെ സന്തോഷം കൂട്ടി. അധ്യാപകൻ രാമുവിനോട് ചോദിച്ചു: " നീ എന്താ ഇന്ന് അസംബ്‌ളിക്ക് വരാതിരുന്നത്?". രാമു പറഞ്ഞു: " സാർ ഞാൻ എന്നും വരുന്നതുപോലെ നേരത്തെ ക്ലാസ്സിൽ വന്നതായിരുന്നു. പക്ഷെ ക്ലാസ് വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഞാൻ അത് വൃത്തിയാക്കി. അപ്പോൾ മറ്റു കുട്ടികൾ അസംബ്‌ളിക്ക് പോയിരുന്നു, പിന്നെ സാർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ ശുചിത്വം പാലിച്ചാൽ രോഗം വരാതെ സൂക്ഷിക്കാമെന്ന് അതാ ഞാൻ അങ്ങനെ ചെയ്തത്. അധ്യാപകൻ രാമുവിനെ മറ്റു കുട്ടികൾക്ക് മാതൃകയാക്കി.

ആഷ്‌ലി റ്റോബി
7 A സെൻറ് മേരീസ് യു.പി.എസ്.മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ