സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ സംരക്ഷിക്കേണ്ട കൈകൾ
സംരക്ഷിക്കേണ്ട കൈകൾ
പരിസ്ഥിതി ഇനിയും മരിക്കാത്ത ഭൂമി നിന്നാസ്സന്ന മൃതിയിൽ നിനക്കാത്മ ശാന്തി.... "ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ കവി തുടങ്ങുന്നതിങ്ങനെ. എന്തായിരിക്കും ഭൂമിക്കൊരു ചരമഗീതം എഴുത്താണദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?... സംരക്ഷിക്കപ്പെടേണ്ട കൈകൾ കൊണ്ട് തന്നെ കൊല ചെയ്യപ്പെടുന്ന ഭൂമിയെ പറ്റിയുള്ള നൊമ്പരം കവിതയിൽ ഉടനീളം കാണാം. നാം ചവിട്ടി നിൽക്കുന്ന മണ്ണും , ചെടികളും, ഈ ജീവജാലങ്ങളും എല്ലാം പരിസ്ഥിതിയുടെ ഭാഗങ്ങളാണ്. അദൃശ്യമായ കണ്ണികളിലൂടെ ഇവയെല്ലാം പരസ്പരം കോർത്തിണക്കപെട്ടിരിക്കുന്നു. പക്ഷെ എല്ലാം ജീവജാലങ്ങളുടെയും നിലനിൽപ്പിന്റെ ആവശ്യകത മനസിലാക്കാതെ മനുഷന്റെ സ്വാർത്ഥത താത്പര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ ദുരുപയോഗം ചെയുന്നു. നമ്മുടെ പ്രവൃത്തിയിൽ മറ്റു ജീവജാലങ്ങളുടെയും ഭൂമിയുടെയും തന്നെ നിലനിൽപിന് വേണ്ടി തന്നെ ഭീഷണിയാവുന്നു. കൊറോണകാലത്തെ പരിസ്ഥിതി തന്നെ ഉദാഹരണം ആയി എടുക്കാം. ഒരു കുഞ്ഞു വയറസിനെ ഭയന്ന് ലോകം മുഴുവൻ ഇന്ന് വീട്ടിൽ തന്നെയാണ്...... ഈ സ്ഥിതിയിൽ മറ്റൊരു ആശ്വാസവാർത്ത വായുമലിനീകരണം വലിയ തോതിൽ തന്നെ കുറഞ്ഞിരിക്കുന്നു... വായുമലിനീകരണം കാരണം ഇതുവരെ കാണാതെ ഇരുന്ന ഹിമാലയം ഇന്ന് ഇപ്പൊ പഞ്ചാബിൽ നിന്ന് കാണാൻ സാധിക്കും. ലോകത്തിൽ ശ്വാസകോശ സംബന്ധ രോഗങ്ങൾ കൊണ്ട് മരിക്കുന്നവരിൽ ഏറിയ ഭാഗവും ഇന്ത്യയിൽ ആണ്. ഇതിനൊക്കെ കാരണം വായുമലിനീകരണം ആണ്. 2019ഉം 2018ഉം ഒക്കെ കേരളത്തെ കാത്തിരുന്ന പ്രളയം നിപ്പ എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ കൊണ്ടു ആയിരുന്നു. രണ്ടു പ്രളയവും അതെ തുടർന്ന് ഉണ്ടായ നിരവധി ഉരുൾപൊട്ടലുകൾക്കും കാരണമെന്താണ്???.... നിരവധി ജീവനുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പൊലിഞ്ഞത്. കവലപ്പാറയും, പുതുമലയും നമുക്കൊരു തീരാവേദനയായി മാറി... മലയുടെ അടിവാരം തുരന്ന് ക്വാറികളും വീടുകളും കെട്ടിടങ്ങളും നിർമിക്കുമ്പോഴും, വെള്ളത്തിന്റെ ഒഴുക്കിന്റെ ദിശതിരിച്ചു വിടുമ്പോഴും ആരും ഓർത്തിരിക്കില്ല പ്രകൃതി തന്റെ വിശ്വരൂപം പുറത്തു എടുക്കുമെന്ന്..... ഇത്തരം അനുഭവങ്ങൾ നമുക്കൊരു പാഠം ആണ്. മനുഷ്യർ ഭൂമുഖത്തെ ഏറ്റവും ബുദ്ധിശാലിയായ ജീവിയായി കരുതപ്പെടുന്നു. ആ ബുദ്ധി വികസനത്തിന് ആയി ഉപയോഗിക്കണം. വികസനം നാടിനാവശ്യമാണ്...... പക്ഷെ അത് അതിരു കടക്കുമ്പോഴാണ് പ്രത്യാഘാതങ്ങളും പ്രകൃതിക്ഷോഭങ്ങളും നാം നേരിടേണ്ടി വരുന്നത്. വികസനത്തിന്റെ പേരുപറഞ്ഞു കാടുകളും മലകളും വെട്ടിത്തെളിക്കുമ്പോളും പാടങ്ങൾ നികത്തി ഫാക്ടറികൾ കെട്ടിപ്പോകുമ്പോഴും നാം മനസിലാക്കേണ്ടത് ഭാവിയിൽ ഇതുതന്നെ നമ്മുടെ നിലനിൽപ്പിനു വലിയ വെല്ലുവിളികളാണ് എന്നതാണ്.. നാം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ജലമലിനീകരണം ആണ്. കുടിവെള്ളക്ഷാമം എന്ന അതിരൂക്ഷ പ്രശ്നത്തിന് പുറമെ, ജലമലിനീകരണം മൊത്തം ജൈവവൈവിധ്യത്തിനും ഭീഷണി ആണ്. ഫാക്ടറികളിൽ നിന്നും മില്ലുകളിൽ നിന്നും പുറം തള്ളപെടുന്ന കണക്കില്ലാത്ത മാലിന്യം സർവതിനെയും താളം തെറ്റിക്കുന്നു. ജലജീവികളെ കൊന്നൊടുക്കുന്നു. അവ വംശനാശ ഭീഷണി നേരിടേണ്ടി വരുന്നു. ജലത്തിലേക്ക് തള്ളിവിടുന്ന മാലിന്യം കൃത്യമായി സംസ്കരിക്കാത്തതാണ് കാരണം., വികസ്വരാജ്യങ്ങളിൽ അതിനു വേണ്ട സംവിധാനം ഇല്ലാത്തതു ഒരു പോരായ്മ തന്നെയാണ്. പ്രകൃതിയുടെ നിലനിൽപിനായി ഓരോ വ്യക്തിയും തന്നാലാവുന്ന കരുതൽ എടുക്കേണ്ടതാണ്. അത്യന്താപേക്ഷിതമാണ് പ്രകൃതിയുടെ തനതായ സൗന്ദര്യം നിലനിൽക്കാൻ അത് ആവശ്യമാണ്. ജലത്തിന്റെ ഉപയോഗം കുറയ്ക്കാനും ഊർജം സംരക്ഷിക്കാനും മാലിന്യസംസ്കരണം കൃത്യമായി നടത്തുന്നതിനും നമ്മൾ ബാധ്യസ്ഥരാണ്. പരിസ്ഥിതിയെ നശിപ്പിച്ച് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവണത തടയണം. ആഗോളതാപനം എന്ന നമ്മുടെ ജീവനുതന്നെ വെല്ലുവിളിയായി ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു മറുപടിയെ ഉള്ളൂ........ മരങ്ങൾ വെച്ചുപിടിപ്പിക്കുക. താപനില ക്രമീകരിക്കാൻ നമ്മളെ കൊണ്ട് കഴിയുന്നതും അത്രമാത്രമാണ്... നമ്മുക്ക് ഒന്നിച്ചു നിന്ന് ഈ നാടിനെ സംരക്ഷിക്കാം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വിധത്തിൽ വികസനം ലക്ഷ്യം വെച്ച് നമ്മുക്ക് ഏവർക്കും കൈകോർക്കാം......... കൊറോണകാലത്തു പരിസ്ഥിതിക്ക് ഉണ്ടായ നല്ല മാറ്റം ഒരു പാഠം തന്നെ ആകാം....... മുന്നോട്ടും ശുദ്ധവായു ശ്വസിക്കാൻ, ഒരു മാറ്റത്തിനുവേണ്ടി കൈകോർക്കാം........ നന്ദി......
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |