സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഹാനികരം

Schoolwiki സംരംഭത്തിൽ നിന്ന്
ഹാനികരം      

പരിസ്ഥിതിയെ നാം സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം നാം അതിനെ നശിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അത് നമ്മുടെ നാശമാകുന്നതിന് കാരണമാകുന്നു. പരിസ്ഥിതിയുടെ നാശം നമ്മുടെയും നാശമാണ് എന്ന് നമുക്കറിയാം. എന്നാലും അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു .പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന് പറയുന്നത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്ത്വമാണ്. പരിസ്ഥിതിക്ക് എതിരെ പ്രവർത്തിക്കുന്നത് കണ്ടാൽ അതിനെ കുട്ടികളായ നമുക്കും ശക്തമായി എതിർക്കാൻ സാധിക്കും .നാം അത് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. പരിസ്ഥിതിയെ നശിപ്പിച്ചിട്ട്നമ്മുക്ക് എന്ത് ഗുണമാണ് ലഭിക്കുക എന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. അത് നാം ആലോചിച്ചിട്ടില്ല. ഒന്ന് ചിന്തിച്ചു നോക്ക് അത് നമുക്ക് ഗുണപ്രദമാണോ? മറിച്ചു ദോഷമല്ലേ. പരിസ്ഥിതിയിലെ സകലതും നമുക്ക് ആവശ്യമായതാണ്. പരിസ്ഥിതി ശുചിത്വം അത്യാശ്യമായ കാര്യമാണ് .പ്ലാസ്റ്റിക് പുറത്തു വലിച്ചെറിയുക, മാലിന്യങ്ങൾ നിക്ഷേപിക്കുക, മാലിന്യങ്ങൾ കൊണ്ട് പോയി പുഴയിലും കുളങ്ങളിലും നിക്ഷേപിക്കക എന്നത് ശരിയല്ല. പിന്നെ മറ്റൊരു കാര്യമാണ് ഫാക്ടറികളിൽ നിന്നും വരുന്ന പുക .അത് എത്ര ഹാനികരമാണ്. അത് പരിസ്ഥിതിയുടെ വലിയ നാശത്തിന് കാരണമാകുന്നു. പിന്നെ മരങ്ങൾ വെട്ടിമാറ്റുന്നത് .അവ നമ്മളോട് എന്ത് തെറ്റാണു ചെയ്യുന്നത്. അതിനെ നാം വേരോടെ വെട്ടി മാറ്റാൻ മാത്രം. ഇനിയെങ്കിലും ഒന്നു ചിന്തിച്ചു നോക്ക് എന്തിനാണ് നാം ഇങ്ങനെയുള്ള ക്രൂരമായ പ്രവർത്തികൾ ചെയ്യുന്നതെന്ന്. മറിച്ചു ചിന്തിക്കു ....പരിസ്ഥിതിയുടെ സംരക്ഷണത്തിന് എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന്. പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ ജീവന്റെ സംരക്ഷണമാണ് .ഇനി നാം സംരക്ഷിക്കാൻ നോക്കു മറിച്ചു നശിപ്പിക്കാതെ.

ആര്യ പി എ
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം