സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സ്നേഹത്തിൻ പൂച്ചെണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തിൻ പൂച്ചെണ്ട്      


കൊറോണ എന്ന മഹാമാരി ലോകത്തു
കാട്ടു തീ പോലെ പടർന്നു വന്നു
ചൈനയിൽ നിന്നും തുടങ്ങിയ ഈരോഗം
ലോകരാഷ്ട്രങ്ങളെ കീഴ്‍പ്പെടുത്തി
മറുമരുന്നുപോലും കണ്ടുപിടിക്കാൻ
കഴിയാത്തവസ്ഥയായ് തീർന്നുവല്ലോ
കറുത്തവർവെളുത്തവർ വ്യത്യാസമില്ലാതെ
ലോകരെ വൈറസ് കീഴ്‍പ്പെടുത്തി
ലോകരാഷ്ട്രങ്ങളെ ഭീതിയാക്കും വിധം
മരണ നിരക്കുകൾ കൂടി വന്നു
രക്ഷാപ്രവർത്തനം ചെയ്യുന്നവർക്കെല്ലാം
സ്നേഹത്തിൻ പൂച്ചെണ്ടു നൽകിടുന്നു
അതിവേഗം പകരുന്ന വൈറസില്ലാതാക്കാൻ
അകലം പാലിക്കുക ഒരു പോംവഴി
വീടിന്റെ മുന്നിലെ ലക്ഷ്മണരേഖക്ക്
ഉള്ളിൽ കഴിയണം എന്നു സാരം
സോപ്പുപയോഗിച്ച്‌ ഇടയ്ക്കിടക്ക് നമ്മൾ
കൈകൾ കഴുകിയിട്ട് ശുദ്ധിചെയ്യാം
മാസ്കുപയോഗിച്ച് അണുക്കളിൽ നിന്നുള്ള
മോചനം നമ്മൾക്കു കൈവരിക്കാം
ജോലിക്കുപോവാനും കടകൾതുറക്കാനും
കഴിയാത്തയവസ്ഥയായ് തീർന്നുവല്ലോ
വിദ്യാഭ്യാസസ്ഥാപനങൾ മുഴുവനും
അടഞ്ഞു കിടക്കുന്നയവസ്ഥയായി
അമ്പലം പള്ളി തുടങ്ങിയ
ദേവാലയങ്ങൾ മുഴുവനും ഓർമ മാത്രം
തീവണ്ടി ബസ്സ് വിമാന സർവീസുകൾ
നിശ്ചലമാവുന്നയവസ്ഥയായി
ഓട്ടോയും ടാക്സിയും അത്യാവശ്യമായി
ഓടുന്നയവസ്ഥയായ് മാറിയല്ലോ
സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കീടുന്ന
വൈറസ് കൂടിയാണ് ഈ കൊറോണ
ലോകം മുഴുവനും നാശം വിതക്കുന്ന
ഈ മഹാമാരിയകറ്റിടേണേ
അതിനുള്ള പോംവഴി എന്തെന്നറിഞ്ഞിടാൻ
അതിവേഗം പാത തുറന്നീടേണേ
 


ഫായിസ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത