സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വികസനം

Schoolwiki സംരംഭത്തിൽ നിന്ന്
വികസനം      

മനുഷ്യന്റെ ആരോഗ്യത്തോടെയുള്ള ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്.കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ്. മാത്രമല്ല, വായു, ഭക്ഷണം മറ്റുആവശ്യങ്ങൾ എന്നിവ നൽകുന്നു.മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻപ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്, എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ, പരിസ്ഥിതി നശീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതി യെ ദോഷകരമായി ബാധിക്കാറുണ്ട്. അതു കൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത തരത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻസ്വീകരിച്ചുവരുന്ന അനഭിലീഷണിയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാകാം. ആഗോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിലൂടെ ഭൂമിയിലെ ജീവൻകൂടിയാണ് നമ്മൾ നിലനിർത്തുന്നത്. നമ്മൾ താമസിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്ത്വം നമുക്കാണ് എന്ന ബോധം നമ്മിൽ എന്നും ഉണ്ടാവണം

ഗൗരി കൃഷ്ണ
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം