സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/രോഗസംക്രമണം തടയാനുള്ള മുഖ്യ ഘടകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗസംക്രമണം തടയാനുള്ള മുഖ്യ ഘടകങ്ങൾ      

ലോകം മുഴുവൻ covid-19 (കൊറോണ വൈറസ് ) എന്ന മഹാരോഗത്തിന്റെ പിടിയിൽപ്പെട്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കുവാൻ ലോകമെമ്പാടും പോരാടിക്കൊണ്ടിരിക്കുന്നു. ഈ വൈറസിനെ മൂന്നു വഴികളിലൂടെ നമുക്ക് പ്രതിരോധിക്കാം :-പരിസ്ഥിതി ശുചിത്ത്വം, വ്യക്തി ശുചിത്ത്വം, രോഗപ്രതിരോധ ശക്തി. ഇവ മൂന്നുമാണ് രോഗസംക്രമണം തടയാനുള്ള മുഖ്യ ഘടകങ്ങൾ. പരിസ്ഥിതി ശുചിത്ത്വം :- ഈ വൈറസ് വ്യാപനത്തിന് പരിസ്ഥിതിക്ക് വലിയ ഒരു പങ്കുണ്ട്. പരിസ്ഥിതി മലിനീകരണം ഏതു രോഗ വ്യാപനത്തിനും കാരണമാകുന്നു. ഇത് ഒഴിവാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനുള്ള ചില വഴികൾ :-വേസ്റ്റും മറ്റും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കാതിരിക്കുക, വീടും പരിസരവും അടിച്ചു തെളിക്കുക, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക. വ്യക്തി ശുചിത്ത്വം :- ശുചിത്ത്വം വളരെയധികം പാലിക്കേണ്ട ഒന്നാണ്. ശുചിത്ത്വത്തിലൂടെയും കോവിഡിനെ പ്രതിരോധിക്കാം. ശുചിത്ത്വം കുറവാണെങ്കിൽ ശരീരത്തിൽ അണുക്കൾ അടിഞ്ഞുകൂടുകയും അതിൽ നിന്ന് പലതരത്തിലുള്ള അസുഖങ്ങൾ വ്യാപിക്കുകയും ചെയ്യും. വ്യക്തി ശുചിത്ത്വം വരുത്താൻ ചില വഴികൾ :- പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ sanitarizer/handwash ഉപയോഗിച്ച് വൃത്തിയാക്കുക, അനാവശ്യമായി കൈകൾ കൊണ്ട് വായിലോ കണ്ണിലോ മൂക്കിലോ സ്പർശിക്കാതിരിക്കുക. രോഗപ്രതിരോധം:- രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. പരമാവധി അസുഖങ്ങൾ പിടിപെടാതെ സൂക്ഷിക്കുക. പോഷകാഹാരങ്ങൾ കഴിക്കുക, vitamins/minerals/proteins അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഉത്തരവാദിത്വപ്പെട്ടവർ നൽകുന്ന നിർദ്ദേശങ്ങൾ നാം ഓരോരുത്തരും സ്വബോധത്തോടെ പാലിക്കുക. രോഗപ്രതിരോധത്തിനുള്ള രണ്ടു ഘടകങ്ങളാണ് മനഃശക്തിയും ശുഭാപ്തി വിശ്വാസവും. ഇവയിലൂടെയും രോഗം പ്രതിരോധിക്കാം. കോവിഡ് -19 നെ നമുക്ക് ഒരുമിച്ച് ഇല്ലാതാക്കാം. Stay home, stay safe and Let's break the chain...


നിരഞ്ജന പി ഷാജി
9 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം