സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/രോഗമേ ഇനി എത്ര കാലം?

Schoolwiki സംരംഭത്തിൽ നിന്ന്


രോഗമേ ഇനി എത്ര കാലം?      

രോഗമേ ഇനി എത്ര കാലം?
പഞ്ചനക്ഷത്ര പദവിയിലുള്ളൊരു
പരിസ്ഥിതി ഇന്ന് മാഞ്ഞുപോയോ?
തുമ്മലും ചീറ്റലും കൊറോണയും
മണ്ണിലും മണൽത്തരികളിലും തിങ്ങിനിന്നു
ഒന്നു വിര‍‍ൽ തൊട്ടാൽ വേണ്ടുന്നതൊക്കെയും
മുന്നിലെത്തിക്കാൻ കൊറോണയും
 രോഗങ്ങൾ വന്നതറിയേണ്ടും താമസം
ഡോക്ടർമാർ തന്നുടെ സേവനവും

പതുക്കെ പുലരുന്നതേയുള്ളു
ശബ്ദകോലാഹലമില്ല ചുറ്റിലും
പട്ടണപ്രൗഢിയിൽ ഏറെ നിലകളിൽ
കൊറോണയാം രോഗമായിരുന്നു
ഇന്നല്ല, ഇന്നലെയും, ഇനി നാളെയും
ഈ സത്യം സത്യമായ് തന്നെ നിൽക്കും

ഇന്നലെ മഴയായ് മഞ്ഞായ് പൂവായ്
പ്രകൃതിവസന്തം പൂത്തുലഞ്ഞു
നാളെയീ കാറ്റായ് തേനായ് മധുവായ്
രോഗങ്ങളിങ്ങനെ പരന്നങ്ങനെ
രോഗപ്രതിരോധത്തിനായ് നാം
ശുചിയായിരിക്കണം എന്നുമെന്നും
ഇനിയുള്ള കാലങ്ങൾ ഭീതിമയമാണെന്നെ-
നിക്കറിയില്ല മാനസം പ്രകൃതിയമ്മേ

ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവാം ഈശ്വരൻ
എന്ന സത്യത്തിന് തർക്കമില്ല
സൃഷ്ടാവിൻ മീതെ ഉയരുന്ന സൃഷ്ടി-
യാണിന്നത്തെ ശാപമായ് തീരുന്ന കൊറോണ‌‍
ഭൂമിയും വാനവും കൈയ്യടക്കി
പ്രകൃതിചൂഷണം ചെയ്യരുതേ


റിയ ഗോപിനാഥൻ
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത