ഭീഷണി    

നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും കടമയാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് .ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും വളരെ അത്യാവശ്യമാണ് . ശുചിത്വമില്ലായ്മ മൂലമാണ് നമ്മുടെ ചുറ്റുപാടും പലവിധ രോഗങ്ങൾ വരുന്നത് .നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യ നിർമ്മാർജനം നമ്മൾ തന്നെ ചെയ്യേണ്ടതാണ്. നമ്മൾ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം നമ്മുടെ പരിസ്ഥിതി കൂടുതൽ മലിനമാകുന്നു . നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ നമുക്ക് മാത്രമല്ല മറ്റു ജീവജാലങ്ങളുടെയും ജീവന് ഭീഷണിയാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് നിർത്തലാക്കണം. ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കേണ്ടതാണ്. നമ്മൾ ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കുമ്പോൾ അവിടെയുള്ള ശുചിത്വം നോക്കേണ്ടതാണ്. മാലിന്യങ്ങൾ കത്തിക്കരുത് .വലിച്ചെറിയരുത് .അത് നമുക്ക് തന്നെ തരംതിരിക്കാം. ശാസ്ത്രീയമായി സംസ്കരിക്കാം നമ്മൾ ഓരോരുത്തരും നമ്മുടെ ശുചിത്വമുള്ള നാടിനായി കഠിനമായി പ്രയത്നിക്കാം. ഇനി നമ്മുടെ ലക്ഷ്യം മാലിന്യമുക്ത കേരളമാകട്ടെ

അനു കൃഷ്ണ
9 സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം