സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന പുണ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന പുണ്യം      

വിശാലമായ ഒരു ഗ്രാമം..... പച്ച വിരിച്ച പുൽമേടുകൾ....കുന്നുകൾ മലകൾ.... തണുത്തകാറ്റ് അവിടിവിടെയായി കുറച്ചു വീടുകൾ ഉണ്ടായിരുന്നു . സച്ചുവും പിങ്കുവും നല്ല കൂട്ടുകാരും ഒപ്പം പ്രകൃതിസ്നേഹികളുമായിരുന്നു . അവരുടെ വീടിനടുത്തുള്ളവരെല്ലാം തികച്ചും വിപരീതസ്വഭാവക്കാരായിരുന്നു. മരങ്ങൾ വെട്ടി മുറിക്കുമ്പോൾ സച്ചുവും പിങ്കുവും അവരെ തടയുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. സച്ചുവിന്റെയും പിങ്കുവിന്റെയും വീടിനടുത്ത് നിന്ന് കുറച്ചു ദൂരം നടന്നാൽ അവർ തീർത്ത ഒരു കൊച്ചു പൂന്തോട്ടം ഉണ്ട്. നിത്യവും സച്ചുവും പിങ്കുവും അവിടെ പോയി അവിടെ കളിക്കുകയും പൂക്കളോടും ചെടികളോടും എല്ലാം സംഭാഷണത്തിലേർപ്പെടുകയും ചെയ്യുന്ന പതിവുണ്ട്. അങ്ങനെയിരിക്കെ ഒരു നാൾ ഒരു കൂട്ടം ആളുകൾ ആയുധവുമായി മരങ്ങൾ മുറിക്കാൻ വന്നു. സച്ചുവും പിങ്കുവും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു അവരെ ഉദ്യമത്തിൽ നിന്നും തടയാൻ . ഒടുവിലവർ വേണ്ടെന്നുവച്ചു. അവരുടെ മുൻപിൽ സച്ചുവും പിങ്കുവും ഇങ്ങനെ പാടി:

  "മരമില്ലെങ്കിൽ  വനമില്ല 
  വനമില്ലെങ്കിൽ മഴയില്ല
  മഴയില്ലെങ്കിൽ നാമില്ല."

അത് അവരുടെ മനസ്സുകളെ കീഴടക്കി എന്ന് വിശ്വസിക്കുന്നു.തുടർന്ന് അവർ സച്ചുവിന്റെയും പിങ്കുവിന്റെയും തോളിൽ തട്ടി അഭിനന്ദിക്കുകയും ഇനി യുള്ള കാലം പ്രകൃതിയെ സ്നേഹിക്കുന്നതിനു സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാമെന്ന് ആവർത്തിച്ചു പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ സച്ചുവിനും പിങ്കുവിനും ഒരുപാട് സന്തോഷമായി. ദൈവത്തിനു നന്ദി പറഞ്ഞു അവർ ഭവനങ്ങളിലേക്ക് തിരിച്ചുപോയി.

സാന്ദ്ര വിൽ‌സൺ
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ