പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം,
ഒന്നായി കൈ കോർക്കാം ഒത്തു നീക്കിടാം (2)
നിപ്പ വന്നു ഓഖി വന്നു പ്രളയവും വന്നു.
മലയാളികൾ തോറ്റു് ഓടിയില്ലല്ലോ,
തോറ്റു നീ തോറ്റു നീ തോറ്റുപോകും നീ
കൊലയാളി വൈറസ്സ് തോറ്റു പോകും നീ.
മലയാളി നാട്ടീന്നു ഓടി പോകും നീ.
പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈ കോർക്കാം ഒത്തു നീക്കിടാം (2)
പനി വന്നാൽ ഭയക്കാതെ ചികിത്സ നേടുക
ചുമ വന്നാൽ കരുതലായ് മുഖം മൂടുക,
ശ്വാസതടസ്സം വന്നാൽ ചികിത്സ നേടണം.
വ്യക്തി ശുചിത്വവും പരിസരവും വൃത്തിയാക്കണം
സമൂഹ ശുചിത്വവും ഉറപ്പുവരുത്തണം.
ഭയക്കാതെ നമ്മൾക്കു ഒന്നായി നേരിടാം
പടരാതെ നമ്മൾക്ക് ഒന്നായി പൊരുതാം.
പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം ഒത്തു നീക്കിടാം.