സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/നമ്മൾ നമ്മളെത്തന്നെ സൂക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക      

നമ്മുടെ ചുറ്റുപാടും പലതര രോഗങ്ങൾ പരക്കുകയാണ്. പലർക്കും രോഗങ്ങളെ പ്രതിരോധിക്കാന്നുള്ള ശേഷിയില്ല. പ്രതിരോധമാർഗങ്ങൾ എന്തൊക്കെയാന്നെന്ന് നോക്കാം. പ്രത്യേകിച്ചു മഴക്കാലമാണ് വരുന്നത്. ഒന്നാമത്തേത്, ഇപ്പോൾ നമ്മുടെ കിണറുകളിൽ വെള്ളം കുറവായിരിക്കും. അപ്പോൾ നമ്മൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിച്ച്‌ കുടിക്കുക. ഒരു പരിധി വരെ അണുക്കളെ നശിപ്പിക്കാം. രണ്ടാമത്തേത്, നമ്മൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായ പൊത്തിപിടിക്കുക . തുമ്മുമ്പോൾ നമ്മുടെ വായയിൽ നിന്നും വരുന്ന ഉമിനീർ മറ്റൊരാളുടെ ദേഹത്തേക്ക് വീഴുമ്പോൾ അവിടെ അണുക്കൾ ഉണ്ടാകുന്നു. ഇത് ഒരു പരിധി വരെ തടയാൻ സഹായിക്കും. മൂന്നാമത്തേത്, നമ്മൾ പുറത്തു പോയി വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ചോ ഹാൻഡ്‌വാഷ് ഉപയോഗിച്ചോ നന്നായി കഴുകുക. കാരണം ഏറ്റവും കൂടുതൽ അണുക്കൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് കൈകൾ വഴിയാണ്. നാലാമത്തേത്, നമ്മുടെ കിണറിലെ വെള്ളം ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് വൃത്തിയാക്കുക. നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടി കിടക്കുമ്പോൾ അതിൽ നിന്നും കൊതുകുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിരട്ടകൾ, പ്ലാസ്റ്റിക് കുപ്പികൾ, ടയറുകൾ, പൊട്ടിയ ബക്കറ്റുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കും. ഇങ്ങനെ കാണുമ്പോൾ അതിലെ വെള്ളം കളയുക. ഇതൊക്കെയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ അതിനെ പ്രതിരോധിക്കുന്നതാണ് നല്ലത്. രോഗം വരുന്നതിന് മുൻപ് വരാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക.


കെസിയ സി സൈമൺ
9 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം