സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കർശനമായി പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
കർശനമായി പാലിക്കുക      

നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഒന്നാണ് വ്യക്തി ശുചിത്വം. വ്യക്തി ശുചിത്വം കൃത്യമായി പാലിച്ചാൽ രോഗങ്ങളെ ഒരു പരിധി വരെ ഒഴിവാക്കുവാൻ സാധിക്കും. കൂടെക്കൂടെ കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റെങ്കിലും കഴുകുന്നത് മൂലം കോവിഡ്, സാർസ് മുതലായ രോഗങ്ങളെ ഒഴിവാക്കാൻ കഴിയും. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. രോഗബാധിതരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുകയും പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും ചെയ്യുക. പരസ്പരമുള്ള ഹസ്തദാനം ഒഴിവാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധകളെ തടയും. പൊതുസ്ഥലങ്ങളിൽ പോയി തിരിച്ചുവന്നാലുടൻ തന്നെ ധരിച്ച വസ്ത്രങ്ങൾ അവനവൻ തന്നെ വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക. വിദേശത്തു നിന്ന് വന്നർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ 14 ദിവസമെങ്കിലും സ്വന്തമായി നിരീക്ഷണത്തിലേർപ്പെടുന്നത് സാമൂഹികവ്യാപനം തടയുന്നതിന് വളരെ ഉപകാരപ്രദമായിരിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണ്

മേഘ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം