സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടം      

കൊറോണ എന്നത് ഒരു വൈറസാണ് .ഏകദേശം 5000 തരം വൈറസുകളാണ് കണ്ടെത്തിയിട്ടുള്ളത് .കൊറോണ എന്നത് ഒരു ലാറ്റിൻ വാക്കാണ്. കിരീടം എന്നാണ് ഈ വാക്കിന്റെ അർത്ഥം .മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള കിരീടം പോലെ ഇരിക്കും. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്നു . 2019 ഡിസംബറിൽ ഉണ്ടായ രോഗം ആയതുകൊണ്ടാണ് covid 19 എന്ന പേര് വന്നത് .ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത് .പിന്നെ നാല് മാസം കൊണ്ട് ഒരു വിധം എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ചു .ഇതിന്റെ ലക്ഷണങ്ങൾ പനി ശ്വാസതടസം ക്ഷീണം തൊണ്ടവേദന എന്നിവയാണ് .സാധാരണയായി ഈ രോഗലക്ഷണങ്ങൾ മാരകമാകുന്നത് പ്രായമേറിയവരിലും ഡയബറ്റിക് കാർക്കും ഹൈ ബ്ലഡ് പ്രഷർ പ്രതിരോധശക്തി കുറവുള്ളവരിലും ഇവ മാരകമായി കാണപ്പെടുന്നു. ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഈ വൈറസിനെ തുരത്താൻ ആരോഗ്യപ്രവർത്തകർ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണം. സോപ്പുപയോഗിച്ച് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകണം. യാത്രകളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും പരമാവധി വിട്ടു നിൽക്കുക .പൊതുസ്ഥലങ്ങളിൽ സ്പർശിക്കാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിക്കുക, യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയശേഷം വീട്ടിൽ പ്രവേശിക്കുക.കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയോ അവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക, ആളുകളുമായി പരസ്പരം അകലം പാലിച്ചു നിൽക്കുക വ്യക്തിശുചിത്വം നിർബന്ധമായി പാലിക്കണം. നാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമ്മുടെ രാജ്യത്തിൽ നിന്ന് കൊറോണ എന്ന മഹാവിപത്തിനെ തുരത്താൻ കൈകോർക്കാം

സാനിയ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം