കരുതിയില്ല ഒരിക്കലും -
ലോകം മുഴുവൻ -
അരുതാത്തത് വന്നു ചേരുമെന്ന്.
കൊറോണയെന്ന മഹാമാരി -
ലോകം മുഴുവൻ കാട്ടു തീ -
പോലെ പടരുമ്പോൾ -
പിടയുന്നു ചില മനുഷ്യ മനസ്സുകൾ.
കൊടും ഭീകരനാം കൊറോണ -
ലോകം മുഴുവൻ വിറപ്പിച്ചു
അതിവേഗം പടരുന്നു.
ഇതിനെതിരെ പടപൊരുതാൻ -
അകലം പാലിച്ചും ശുചിത്വം പാലിച്ചും -
ഒറ്റകെട്ടായ് ഒറ്റമനസായ് മുന്നേറാം നമ്മൾ.