സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കണ്ണീർ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീർ      

താ കൂടിവരുകയാണല്ലോ ദൈവമേ.. ....... ! കഴിഞ്ഞ കൊല്ലം നിപ്പ... ഇപ്പോ ഇതാ കൊറോണ എന്തു ചെയ്യും... സഹിക്കുക തന്നെ...., ഗോപുവിന്റെ അച്ഛൻ പത്രം വായിച്ചു കൊണ്ട് സ്വയം പിറുപിറുത്തു...., രാത്രി ആയി തുടങ്ങി ഗോപുവിനെ അമ്മ വിളിക്കുന്നു. അപ്പോഴതാ അടുത്ത വീട്ടിൽ നിന്നും ശബ്ദം കേൾക്കുന്നു...., ഗോപുവും അച്ഛനും പോയി നോക്കി...., മോനെ മോഹനാ.... ഇതു കണ്ടോ, എന്റെ മോൻ വിളിച്ചിട്ട് മിണ്ടുന്നില്ല..... എന്താണെന്നു അറിയില്ല....... ഇന്നലെ രാവിലെ വിദേശത്തു നിന്ന് വന്നതാ...... കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പോൾ എന്താ ഉണ്ടായതെന്ന് മനസ്സിലാവുന്നില്ല.... ഒന്നു പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോ...... മോനെ.. ..., ആ അമ്മയുടെ കണ്ണീർ മോഹനന് കാണാനായില്ല...., ആംബുലൻസ് ഡ്രൈവർ ആയ മോഹൻ വേഗം ഹോസ്പിറ്റലിലേക്ക് വിളിച്ചു പറഞ്ഞു, അതിവേഗത്തിൽ വണ്ടിയുമെടുത്തു മോഹൻ അടുത്തുള്ള താലൂക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ അവർക്കു രോഗം എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. അതുകൊണ്ട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മോഹൻ അതിവേഗത്തിൽ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു, ICU വിലേക്ക് കയറ്റി. Dr. വന്നു, പുറത്തിറങ്ങിയപ്പോൾ Dr. വിവരങ്ങൾ അന്വേഷിക്കുന്നു, എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല, നല്ല പനിയുണ്ട്, ഇന്നലെ വിദേശത്തു നിന്നും വന്നതാണന്നല്ലേ പറഞ്ഞത്. കൊറോണ എന്ന വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇയാളുടെ ശ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരോട് ജാഗ്രത പുലർത്താൻ പറയണം..., രാത്രി ആയി മോഹനന് ഒരു സമാധാനവും ഇല്ല. പെട്ടെന്ന് ഒരു ഫോൺ കാൾ....., നിങ്ങൾ രാജേഷിന്റെ ബന്ധുവല്ലേ....., അയാൾക്ക്‌ കോവിഡ് 19- എന്ന വൈറസ് സ്ഥിരീകരിച്ചു, കയ്യിൽ നിന്നും ഫോൺ താഴെ വീണു...., പത്രത്തിലും ന്യൂസിലും വാർത്തകൾ വന്നു. നാടു സ്തംഭിച്ചു, റോഡിൽ ബഹളമില്ല, പലർക്കും പേടിയായി തുടങ്ങി, വർത്തകൾക്കൊപ്പം വ്യാജ പ്രചാരണവും തുടങ്ങി. രാജേഷുമായി ബന്ധപ്പെട്ട പലർക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി, പരിചരിച്ച ഡോക്ടർമാർക്കും നേഴ്സുമാർക്കും വരെ.... , ഈ സമയത്താണ് രാജേഷിന്റെ അമ്മയ്ക്കും മോഹനനും നാട്ടുകാരുടെ വെറുപ്പും അതിശയവും മാത്രം. സഹായിക്കാൻ ഒരാളില്ല... എല്ലാവർക്കും പേടി -ഇതൊന്നും ശ്രദ്ധിക്കാതെ മോഹനൻ തന്റെ കർത്തവ്യത്തിന് ഇറങ്ങി. ഭാര്യയും മകനും പറഞ്ഞു നോക്കിയിട്ടും മോഹനൻ കേട്ടില്ല.., ഒന്നു മാത്രം പറഞ്ഞു....., എന്നെപ്പോലുള്ള പൗരൻമാരാണ് ഈ നാടിന് ആവശ്യം. പേടിയില്ല.....ജാഗ്രത യാണ് വേണ്ടത്...., എന്നൊക്കെ TV യിൽ കാണുന്നില്ലേ...? അതു പ്രാവർത്തികമാകണം. അതിനു ശക്തിയുള്ള കയ്യും ധൈര്യവും ഉള്ള മനസ്സുമാണ് ആവശ്യം.,. കൈകൾ നന്നായി കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പരിസരം വൃത്തിയാക്കുക, ശുചിത്വം പാലിക്കുക, ഇതൊക്കെയാ വേണ്ടത്. അല്ലാതെ പേടിയല്ല...., ഇതിലും വലുതിനെ നേരിട്ടവരാണ് നമ്മൾ...., ഇനി എന്തു വന്നാലും നമ്മൾ നേരിടുക തന്നെ ചെയ്യും.......,

     *അതി ജീവിക്കും ഈ മഹാ മാരിയേ ***
ഷാർഹാന ഇ ബി
9 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം