മറക്കുവാനും മരിക്കുവാനും നാളുകൾ ഏറെ തേടേണ്ടതായില്ല...
ഇന്നിന്റെ ഓർമ്മകൾ എല്ലാം...
നാളെയുടെ മറവികളാണ്..
കാലത്തിന്റെ കോണിൽ അടയാളപ്പെടുത്താൻ ...
ജാതി എന്ന സർപ്പത്തെ വീഴ്ത്താൻ....
മതമെന്ന ഭ്രാന്തിനെ തകർക്കാൻ, ...
പണം എന്ന മത്തിനെ കൊല്ലാൻ....
കാലത്തിന്റെ കൈകൾ കൊണ്ട്
കുറിച്ചിട്ടൊരാ മഹാമാരി കൊറോണ !!!
ലോകം തന്റെ കരങ്ങളിൽ പിടയും മർത്യനെ നോക്കി.
വല്ലാതെ ഒന്നു അട്ടഹസിച്ചു....
ഹാ!! നിയോ നിനക്കുമുണ്ടല്ലോ മരണഭയം....
നീ കൊന്നൊടുക്കിയ ജീവികൾ....
നിനക്കായ് കൊറിച്ചു വച്ച മരുന്ന് ....
നിന്റെ സോദരനെ രക്ഷിക്കാൻ പോലും നിന്റെ ഹൃത്തിൽ ...
സ്നേഹം ഇല്ലാതെ പോയോടോ....?
എന്തെ നീ ഇന്നും പകലിൽ
ഇറങ്ങി നടന്നു നിനക്ക് അറിയില്ലേ??
ഇത് മഹാമാരിയാണെന്