സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/എന്റെ കുടുംബത്തിന്റെ തീരുമാനം

Schoolwiki സംരംഭത്തിൽ നിന്ന്
 എന്റെ കുടുംബത്തിന്റെ തീരുമാനം.    

കൊറോണ കാലത്ത് ഒരു ദിവസം ഞാൻ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ടിവി യിൽ വാർത്ത കാണാൻ ഇരുന്നു. ടിവിയിൽ വാർത്തയിൽ മുഴുവൻ കൊറോണ വൈറസ് നിറഞ്ഞു നിൽക്കുന്നു. കൊറോണ ബാധിച്ചു ഐസൊലേഷനിൽ ചികിത്സയിൽ കഴിയുന്നവരുടെയും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ രോഗാവസ്ഥ കണ്ടും കേട്ടും ഞാൻ അത്ഭുതപ്പെട്ടു.കൊറോണ എന്ന പേമാരി പടർന്നു പിടിക്കാതിരിക്കാൻ വേണ്ടി പുറത്തുപോകരുതെന്നും വാർത്തയിൽ കണ്ടു. നമ്മുടെ ജീവന്റെ രക്ഷയ്ക്കു വേണ്ടിയാണ് പുറത്തു പോകരുതെന്ന് പറഞ്ഞത്. നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ട മുൻകരുതലാണ് ഈ ലോക്ഡൗൺ എന്നു പലർക്കും മനസ്സിലാവുന്നില്ല. ചൈന, അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഓരോ മണിക്കൂർകൊണ്ട് എത്ര ജനങ്ങളാണ് മരണമടയുന്നത്. ആ ഒരു അവസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാവാതിരിക്കാൻ വേണ്ടി രാജ്യത്ത് ലോക്ഡൗൺ പറഞ്ഞിരുന്നു . അതിന്റെ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കുക തന്നെ വേണം. ലോക്ഡൗൺ സമയത്ത് റേഷൻ കടയിൽ നിന്നും സൗജന്യമായി റേഷൻ കിട്ടി. ക്ഷേത്രം പള്ളി എന്നീ ദേവാലയങ്ങൾ തുറക്കാത്തതിനാൽ നമ്മുക്ക് വീട്ടിൽ ഇരുന്നു കൊറോണ മാറാൻ വേണ്ടി പ്രാർത്ഥിക്കാം. കൊറോണ കാരണം നമ്മുടെ നാട്ടിലൊക്കെ പണ്ടത്തെ ഭക്ഷണ രീതികൾ തിരിച്ചു വന്നിട്ടുണ്ട് .ചക്ക, ഉപ്പേരി ,മാങ്ങ കറി ,മുരിങ്ങയില കറി എല്ലാം ഇപ്പോൾ എല്ലാവരും വച്ചു തുടങ്ങിയിട്ടുണ്ട്. ലോക്ഡൗൺ കാരണം സാധനങ്ങൾ വാങ്ങാൻ ആളുകളുടെ കയ്യിൽ പണം ഇല്ലാത്തതും ഒരു വലിയ പ്രശ്നം ആണ്. ഞങ്ങൾക്ക് പള്ളി വക സാധനങ്ങളുടെ കിറ്റ് ലഭിച്ചു. പൊതു സ്ഥലങ്ങളിൽ പോകുന്നവർ മാസ്ക് ഉപയോഗിച്ചു വേണം പോകാൻ. ലോക്ഡൗൺ കാരണം സമയം കളയാൻ പല ആളുകളും മൊബൈൽ ടിവി എന്നിവ ഉപയോഗിക്കുകയാണെങ്കിൽ മറ്റു ചിലർ കൃഷി യിൽ ഏർപ്പെട്ടാണ് സമയം കളയുന്നത്. ഒറ്റയ്ക്ക് കഴിയുന്നവർക്ക് വേണ്ടി നാട്ടിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചു വരുന്നു. അതിലേക്ക് ഞങ്ങളുടെ വകയും സാധനങ്ങൾ കൊടുത്തു.ഇതൊക്കെ കണ്ടും കേട്ടും ഞാൻ അങ്ങിനെ ഇരുന്നു പോയി. ഇതൊക്കെ കണ്ടപ്പോൾ എന്തായാലും ഞാൻ ഇനി വീട്ടിൽ നിന്നും പുറത്തു പോകില്ലെന്ന് തീരുമാനിച്ചു. ഞങ്ങൾ എല്ലാവരും ചേർന്ന് വീട്ടിലിരുന്ന് പലതരം കളികൾ കളിക്കും പിന്നെ അച്ഛൻ ഒരു ഊഞ്ഞാൽ കെട്ടി തന്നിട്ടുണ്ട് അതിൽ ആടിയും സമയം ചിലവഴിച്ചു.പിന്നെ അമ്മയെ അടുക്കളയിൽ ഞങ്ങൾക്ക് പറ്റുന്നത് പോലെ സഹായിക്കാറുണ്ട്. ഞങ്ങളുടെ നാട്ടിൽ ചിത്രരചനാ മത്സരം ഉണ്ടായിരുന്നു അതിൽ ഞങ്ങളും പങ്കെടുത്തു. കൊറോണ എന്ന മഹാമാരിയെ വീട്ടിൽ തന്നെ ഇരുന്നു നമ്മുക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചു പ്രതിരോധിക്കാൻ തന്നെയാണ് എന്റെയും എന്റെ കുടുംബത്തിന്റെയും തീരുമാനം. എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കുക.........


അനുപ്രിയ
5 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം