സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അലങ്കോലമായ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അലങ്കോലമായ പ്രകൃതി      

പരിസ്ഥിതി എന്നാൽ എന്താണ്? സസ്യങ്ങളും, ജീവജാലങ്ങളും ,നെൽപ്പാടങ്ങളും, പുഴകളും. എല്ലാം നിറഞ്ഞതാണ് പരിസ്ഥിതി വളരെസുന്ദരവുമായിരിന്നു എന്നാൽ ഇന്ന് മനുഷ്യൻ സ്വന്തം സന്തോഷത്തിനു വേണ്ടി പരിസ്ഥിതിയുടെ സുന്ദരമുഖത്തെ അലങ്കോലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് നാം നിരന്തരം കാണുന്നത് മരങ്ങളെ ഉടനീളം വെട്ടി നശിപ്പിക്കുന്നതാണ് .അതും സ്വന്തം സുഖത്തിനു വേണ്ടി. വീട്ടിൽ ഭംഗിയുള്ള അലമാരകളും മേശകളും പണിയാൻ വേണ്ടി മരങ്ങൾ വെട്ടിനശിപ്പിക്കുന്നു .മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ മൃഗങ്ങളുടെ താവളമാണ് നഷ്ടപ്പെടുന്നത്. നെൽപ്പാടങ്ങളും പുഴകളും നികത്തി കെട്ടിടങ്ങൾ പണിയുന്നതും പരിസ്ഥിതിക്ക് ദോഷമാകുന്നു ഇങ്ങിനെ വലിയ കെട്ടിടങ്ങൾ പണിതാൽ വെള്ളത്തിന് പോകാൻ ഇടമുണ്ടാകാതാകുകയും അതുമൂലം പ്രളയം ഉണ്ടാകുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.വയലുകൾ നികത്തി വലിയ കെട്ടിടങ്ങളും മറ്റും ചെയുന്നതു കൊണ്ട് നമുക്ക് ഭക്ഷണത്തിനു വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. തിരക്കുകൾക്കിടയിൽ പരിസ്ഥിതിയെ മറക്കുന്ന മനുഷ്യനെ ഓർമ്മപ്പെടുത്താനും പരിസ്ഥിതിക്കു വേണ്ടി എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നതിനും വേണ്ടി ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ഓരോ വർഷവും പരിസ്ഥിതി ദിനത്തിൽ ഓരോ ആശയം ഉണ്ടാകാറുണ്ട് 2018: പ്ലാസ്റ്റിക് മലിനീകരണം തടയുക. 2017: ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക. 2016: ജീവിതത്തിനായി വന്യമായി പോകു, നിയമവിരുദ്ധ വന്യ ജീവി കടത്തിനെതിരെ അസഹിഷ്ണരാവു. മനുഷ്യൻ പരിസ്ഥിതിയെ ഒരുപാടു ദ്രോഹിച്ചിട്ടുണ്ടെങ്കിലും ഇന്നേ വരെ പരിസ്ഥിതിയിലെ ഒന്നും മനുഷ്യനെ ദ്രോഹിച്ചിട്ടില്ല സഹായിച്ചിട്ടേ ഉള്ളു മരങ്ങൾ തണലും, ഫലങ്ങളും തരുന്നു.ചെടികൾ പൂക്കൾ തരുന്നു. പുഴകൾ വെള്ളം തരുന്നു. പക്ഷികൾ മുട്ട തരുന്നു, മൃഗങ്ങൾ പാലുതരുന്നു.അങ്ങിനെ, അങ്ങിനെ പറഞ്ഞാൽ തീരാത്ത പല ഉപകാരങ്ങളും പരിസ്ഥിതി മനുഷ്യനു വേണ്ടി ചെയ്യുന്നുണ്ട്. ഇന്നു നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കോവിഡ് 19 എന്ന മഹാമാരി. വ്യക്തികൾ തമ്മിൽ ഇടപഴകുമ്പോൾ പകരുന്ന ഒരു രേഗമാണിത്. കൊറോണ എന്ന വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതു കൊണ്ട് മനുഷ്യർ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ കെറോണകാല കഴിയുമ്പോൾ മനുഷ്യൻ പരിസ്ഥിതിയെ സംരക്ഷിക്കട്ടെ


ശ്രീനന്ദ എ ഡി
6 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം