സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അപ്പുവും ശലഭവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും ശലഭവും      
      ഒരിക്കൽ ഒരിടത്ത് അപ്പു എന്ന് പേരുള്ള കുട്ടിയും അവന്റെ അമ്മയും താമസിച്ചിരുന്നു. അപ്പുവിന് പൂക്കൾ വളരെ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ അവനൊരു വലിയ ഡാലിയ ചെടി നട്ടു വളർത്തി. അപ്പു അതിനെ സ്നേഹിച്ചും ലാളിച്ചും വളർത്തി. ഒരു ദിവസത്തെ പ്രഭാതം കഴിഞ്ഞ് അപ്പു ഉണർന്നപ്പോൾ ആ കൊച്ചു ഡാലിയ ചെടിയിൽ ഒരു സുന്ദരമായ ഡാലിയ വിരിഞ്ഞു നിൽക്കുന്നു. അപ്പു ഉടൻതന്നെ അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. ഒരു ദിവസം ഒരു പൂമ്പാറ്റ ദാഹിച്ചു വലഞ്ഞു തേൻ കുടിക്കാനായി ചെടിയുടെ അടുത്തേക്ക് എത്തി. അതുകണ്ട് അപ്പു ആ ശലഭത്തെ ഒന്ന് പറ്റിച്ചു കളയാം എന്ന് വിചാരിച്ചു. അവൻ അതിനെ തേൻ കുടിക്കാനായി സമ്മതിച്ചില്ല. ദിവസങ്ങൾ തോറും അപ്പു ഇതു തന്നെ തുടർന്നു. പിന്നെ ആ ശലഭത്തെ കാണാതായി. അവൻ ഈ കാര്യങ്ങളെല്ലാം അമ്മയോട് പങ്കുവെച്ചു. അമ്മ അപ്പുവിനോട് പറഞ്ഞു അപ്പു നീ ചെയ്തത് തെറ്റാണ്. ദാഹിച്ചു വലഞ്ഞു വന്ന ആ ശലഭത്തിന് ഒരു ഇത്തിരി തേൻ കൊടുക്കാമായിരുന്നു. അമ്മേ, ഞാൻ ആ ശലഭത്തെ ഒന്ന് കളിപ്പിച്ചതാണ് അപ്പു പറഞ്ഞു. മനുഷ്യന് ജലം പോലെയാണ് ശലഭങ്ങൾക്ക് തേൻ. അത് കിട്ടാതെ എത്ര പേർ മരിക്കുന്നുണ്ട് എന്ന് അറിയാമോ നിനക്ക്. ഇതുകേട്ട് അപ്പു തീരുമാനിച്ചു തമാശകൾ എല്ലാം മാറ്റി ആ പൂമ്പാറ്റയ്ക്ക് നാളെ ഒത്തിരി തേൻ കൊടുക്കാമെന്ന്. ഒരായിരം സ്വപ്നങ്ങൾ മനസ്സിൽ വിചാരിച്ച് അപ്പു അന്നത്തെ ആ രാത്രി തള്ളിനീക്കി. അടുത്ത ദിവസം അപ്പു അതിരാവിലെ എഴുന്നേറ്റ് സുന്ദരനായി ആ ശലഭത്തെ കാത്തുനിന്നു. അപ്പു ചെടിയുടെ അടുത്തേക്ക് ചെന്നു. പക്ഷേ അവിടെ കണ്ട കാഴ്ച അവനെ വല്ലാതെ തളർത്തി. അപ്പു പൊട്ടിക്കരഞ്ഞു. അവന്റെ കരച്ചിൽ കേട്ട് അമ്മ അകത്തു നിന്ന് ഓടി വന്നു. എന്താ അപ്പു?  അമ്മ ചോദിച്ചു. അപ്പു അവന്റെ കൈകൾ ചെടിയുടെ അടുത്തേക്ക് നീട്ടി പൊട്ടിക്കരഞ്ഞു. ചെടിയുടെ അടുത്തായി ആ ശലഭം ചത്തു കിടക്കുന്നു. ഉറുമ്പുകൾ അതിന്റെ ചിറകുകൾ കാർന്നുതിന്നുന്നു. ഇതുകണ്ട് അപ്പു സങ്കടം കൊണ്ട് വിതുമ്പി. അമ്മ അപ്പുവിനോട് പറഞ്ഞു  ഒരിക്കലും ഒരാളെയും തമാശയ്ക്ക് ആയാൽ പോലും വിഷമിപ്പിക്കരുത് ചിലപ്പോൾ അത് മറക്കാൻ പറ്റാത്ത ഒരു വേദനയായി നിങ്ങളുടെ മനസ്സിൽ മാറിയേക്കാം. ഇത് കേട്ട അപ്പു അലറിക്കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടിപ്പോയി.


അശ്വനി പി
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ