എപ്പോഴും
സംഗീതമായൊരു പുഴ
നിരനിരയായി
ഓല ചാർത്തുന്ന വയലുകൾ
ആറ്റുവക്കത്തു
ഇളകിയാടുന്ന കൈതകൾ
കടവുകളിൽ
നിരനിരയായി പരലുകൾ
പാറകളിൽ
കുട്ടമായെത്തും മഞ്ഞപ്പറവകൾ
വയലോരത്തു
മേയുന്ന ആടുമാടുകൾ
അക്കരെയിക്കരെ
ഓടിക്കളിക്കും കൊച്ചോടങ്ങൾ
ആറ്റുകരിമ്പിൻ
മധുരം നുണയും കുട്ടികൾ
അങ്ങനെയങ്ങനെ ................
എൻ്റെ പുഴ
ഞാൻ ഏറെ സ്നേഹിക്കുന്ന
എൻ്റെ പുഴ