സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ സംഹാര താണ്ഡവമാടുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
സംഹാര താണ്ഡവമാടുന്ന കൊറോണ

കൊറോണ, കോവിഡ് 19,ക്വാറൻന്റൈൻ, ലോക് ഡൗൺ തുടങ്ങിയ പദങ്ങൾ ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന ഈ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ ഭസ്മമാക്കാൻ കഴിവുള്ള ഒരു മഹാമാരിയായി പടർന്നിരിക്കുന്നു. സോപ്പിട്ടു കഴുകിയാൽ നശിച്ചുപോകാനുള്ള ആയുസ്സ് മാത്രമുള്ള അതിസൂഷ്മമായ ഈ വൈറസിനു മുന്നിൽ മാനവ വംശം മുട്ടുമടക്കുന്ന രംഗമാണ് നാം കാണുന്നത് .നാം എല്ലാവരും ഒരുപോലെ മുൻകരുതൽ എടുക്കേണ്ട സമയമാണിത്.
നമ്മുടെ ഭരണകൂടവും ,പോലീസും,ആരോഗ്യ പ്രവർത്തകരും കൈമെയ്യ് മറന്ന് ഈ വൈറസിനെ ചെറുക്കാൻ അഹോരാത്രം പ്രയത്നിക്കുമ്പോൾ അവർ മുന്നോട്ടു വയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. മാസ്ക് ധരിച്ച് പുറത്തിറങ്ങുക, സാനിറ്റൈസ ർ ഉപയോഗിച്ചു കൈകകഴുക, പൊതുസ്ഥലങ്ങളിൽ ജനങ്ങൾ തമ്മിൽ ഒരു മീററർ അകലം പാലിക്കുക, അനാവശ്യമായി കറങ്ങി നടക്കാതിരിക്കുക എന്നിവ അവയിൽ പ്രധാനമായ നിബന്ധനകളാണ്
ലോക് ഡൗൺ എന്ന് ഓനപ്പേരിട്ടു വിളിക്കുന്ന, വീട്ടിലിരിക്കുന്ന ഈ കാലഘട്ടത്തെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കാം. കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാം. ഒരു മിച്ചു ഭക്ഷണം കഴിക്കാനും, വട്ടം കൂടിയിരുന്നു പിന്നിട്ട വഴികളെക്കുറിച്ച് സംസാരിക്കാനും, പ്രാർത്ഥിക്കുവാനും ഈ സമയം ഉപയോഗിക്കാം. മാതാപിതാക്കളോടൊപ്പം കുട്ടികളും കൃഷിസ്ഥലത്തേക്കിറങ്ങി പച്ചക്കറികളും മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്യുന്നതിൽ ഉത്സു ഹരായിരിക്കണം. വീടും പരിസരവും ശുചിയാക്കുന്നതിനും ഈ കാലം ഉപയോഗിക്കാം. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ആണ് കൊറോണ വൈറസിനെ തുരത്താനുള്ള പ്രധാന ആയുധങ്ങൾ .കുട്ടികളിൽ അധ്വാന ശീലവും, അനുസരണയും വളർത്തിയെടുക്കാൻ പറ്റിയ സമയം കൂടിയാണിത്.കാരണം മാതാപിതാക്കളും, കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കുന്ന സമയമാണിത്.
അധികാരികൾ നിഷ്ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്ത് നമുക്ക് ഈ മഹാവിപത്തിനെ നേരിടാം...നമ്മുടെ നാടിനെ.... രാജ്യത്തെ .... ലോകത്തെ സുരക്ഷിതമാക്കാം.

റോൺ ബിനു
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം