സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ നന്ദിയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദിയോടെ


ഓർത്തീടേണം നമ്മളെന്നും
നന്ദിയോടെ ഓർത്തീടേണം
നന്മയാർന്ന ജീവിതങ്ങൾ
പുണ്യമുള്ള ജീവിതങ്ങൾ.
മഹാമാരി പടർന്നപ്പോൾ
ഭീകരമായി മാറിയപ്പോൾ
ഡോക്ടർമാരും, നേഴ്സുമാരും
നിസ്വാർത്ഥമായി വേല ചെയ്തു.
ആരോഗ്യത്തിൻ പാലകരും
പോലീസിന്റെ സേനയുമെല്ലാം
ചെയ്ത നല്ല സേവനങ്ങൾ
നന്ദിയോടെ ഓർത്തീടുന്നു.

 

മാത്തുക്കുട്ടി സജി
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത