സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ജലമലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
ജലമലിനീകരണം

ജീവന്റെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജലം. ജീവന്റെ അംശം ആദ്യം ഉണ്ടായത് തന്നെ ജലത്തിലാണ്. ഇത്രയധികം പ്രാധാന്യം ഉള്ള ജലം നമ്മുടെ നാട്ടിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ശുദ്ധജലദൗർലഭ്യം ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. പല കാരണങ്ങളാലും ജലത്തിന്റെ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുന്നു. ഭൂമിയിൽ വീഴുന്ന മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാതെ വലിയൊരു ഭാഗം ഉപയോഗശൂന്യമായി ഒഴുകിപ്പോകുന്നു. കേരളത്തിൽ ധാരാളം നദികളും, ആറുകളും എന്തെങ്കിലും അവയിലെ ജലം മലിനമായി കൊണ്ടിരിക്കുകയാണ്. നദീതീരങ്ങളിൽ ഉള്ള ഫാക്ടറികളിൽ നിന്നും പുറത്തേക്ക് വിടുന്ന മലിനജലം മൂലം നദികളിലെ വെള്ളം വിഷമായിയിത്തീരുന്നു.

യാതൊരു നിയന്ത്രണവുമില്ലാതെ പുഴകളിൽ നിന്നും മണൽ വാരുന്നത് മൂലം അഗാധമായ കുഴികൾ രൂപപ്പെടുന്നു. വൻതോതിലുള്ള വനനശീകരണം മൂലം മണ്ണ് ഒലിച്ചിറങ്ങി പല നദികളും നശിച്ചുകൊണ്ടിരിക്കുകയാണ്. കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം ജലമലിനീകരണത്തിന് ഉള്ള മറ്റൊരു കാരണമാണ്.

ജീവന്റെ നിലനിൽപ്പിനുതന്നെ അടിസ്ഥാനമായ ജലം സംരക്ഷിക്കുന്നതിന് ശ്രദ്ധാപൂർവമായ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. ഫാക്ടറികളിൽ നിന്നും മറ്റും പുറത്തേക്ക് വിടുന്ന മലിനജലം ശുദ്ധീകരിച്ച വീണ്ടും ഉപയോഗിക്കാൻ സാധിക്കണം. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നത് അവസാനിപ്പിക്കണം.

വീരൻ മഹാലിംഗം
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം