രാവിലെഉറക്കമുണർന്നെന്നാൽ
പല്ലുകൾ നന്നായി തേച്ചീടേണം
വായും മുഖവും കഴുകീടേണം
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴുകീടേണം
രോഗം വരാതെ നോക്കീടേണം
ശരീര ശുചിത്വം പാലിക്കാൻ
നന്നായിട്ടൊരു കുളിയും വേണം
സോപ്പത് ഉപയോഗിക്കയും വേണം
ശുചിത്വമിങ്ങനെ പാലിച്ചെന്നാൽ
ഏതു രോഗവും ഓടി അകലും ആരോഗ്യത്തോടെ കഴിഞ്ഞീടാം