സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

പ്രകൃതി സൗന്ദര്യം

കേരളം പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭൂമിയിലെ സ്വർഗമാണ്. കായലും, കടലും ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ കേരളത്തിന്റെ ചാരുത നിലനിർത്തുന്നു. ജലവിഭവങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവ കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ പ്രധാന പങ്കുവഹിക്കുന്നു ലോക ഭൂപടത്തിൽ ഒരു കൊതുമ്പുവള്ളത്തിന്റെ ചിത്രം പോലെ കാണപ്പെടുന്ന മലയാളക്കരയുടെ മഹനീയത വിദേശികൾ പോലും ഏറെ ഇഷ്ടപ്പെടുന്നു. കേരളത്തിന്റെ പ്രകൃതി ഭംഗി അനവദ്യ മോഹനമാക്കുന്ന കാലാവസ്ഥ നമ്മെ ധന്യരാക്കുന്നു. വസന്തകാലം എന്ന പൂക്കാലം കേരളത്തിൽ മേടമാസത്തിലും ചിങ്ങമാസത്തിലും വന്നെത്തുന്നു. മരുഭൂമിയിൽ ചോര വിയർപ്പാക്കി ഒരു ചാൺ വയറിനു വേണ്ടി പാടുപെടുന്ന കേരളീയന് മാവും, പ്ലാവും ,പുളിയും, കരിമ്പും, തെങ്ങും, പാടവും ചേർന്നൊരുക്കിയ തന്റെ കേരള ഭൂമിയെ നാഴികയ്ക്ക് നാല്പതു വട്ടം ഓർക്കേണ്ടി വരുന്നു.'സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം' എന്ന് കവി പാടിയ ശീലുകളുടെ അർത്ഥം എത്രയോ വാസ്തവമാണ്.

ദേവനന്ദ പി.രാജീവ്
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം