തുരത്തിടാം പടിയിറക്കിടാം
ആർത്തി മൂർത്തൊരി കണത്തെ
അകറ്റിടാം ദൂരെ നിർത്തിടാം
മനുഷ്യ ജീവൻ തിന്നുവോനെ
അകന്നിരിക്കാമൽപ്പനേരം
ഉള്ളിലുള്ളവൻ നശിപ്പാൻ
അടുത്തിരുന്നുവെങ്കിലോ
സുനിശ്ചിയം അവൻ പിടിച്ച് തിന്നിടും
വീട്ടിനുള്ളിൽ തന്നെ നമ്മൾ
അകന്നകന്ന് നിന്നിടാം
പുറത്ത് നിന്ന് വന്നിടുമ്പോൾ
കൈകൾ ശുചിയായ് കഴുകിടാം
കഴുകിടാം കരങ്ങളെ
അകറ്റിടാം കൊറോണയെ
ദൂരെ ദൂരെ മാറ്റി നിർത്തി
നേരിടാം നമുക്കൊന്നായ് .