സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നമുക്ക് സംരക്ഷിക്കാം നമ്മുടെ ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് സംരക്ഷിക്കാം നമ്മുടെ ഭൂമിയെ

ഭൂമിയുടെ നിലനിൽപ്പ് മരങ്ങളെയും മറ്റു സസ്യജാലങ്ങളെയും ആശ്രയിച്ചാണ് .മരം മുറിച്ചു മാറ്റുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ വെള്ളത്തിനൊപ്പം മണ്ണൊലിപ്പും കൃഷിനാശവും സംഭവിക്കും .വെള്ളം തടഞ്ഞു നിർത്തി ഭൂമിയിലേക്ക് ഇറക്കാൻ മരങ്ങൾ വേണം .ഇല്ലെങ്കിൽ വേനൽക്കാലത്ത് വരൾച്ചയുണ്ടാകും. ഭൂമിയെ ഇങ്ങനെ നിലനിർത്തുന്നതിന് മരങ്ങൾക്ക് വലിയ പങ്കുണ്ട് .അവയെ നശിപ്പിച്ചാൽ കാലാവസ്ഥ മാറാം .ഭൂകമ്പം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊക്കെ ഉണ്ടാകാം .നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കണം .ഇന്നുതന്നെ പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് തുടങ്ങാം .ഭൂകമ്പങ്ങളും ദുരന്തങ്ങളും ഇല്ലാത്ത ഒരു നല്ല നാളേക്കായി ഒരുമിച്ച് പ്രവർത്തിക്കാം. !!

അഫ്റിൻ അൻവർ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം