ലോകം മുഴുവൻ വ്യാപകമായ
വൈറസാണേ കൊറോണ
ചൈനയിൽ നിന്നും തുടങ്ങിയ വൈറസ്
കേരളം വരെയും വ്യാപിച്ചു.
സർക്കാരിന്റെ നിർദ്ദേശങ്ങൾ
കൃത്യമായി പാലിച്ചെന്നാൽ
ഭീഷണിയായ വൈറസിനെ
വേഗം തന്നെ ഓടിക്കാം.
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾ നന്നായി കഴുകേണം
വീട്ടിൽ തന്നെ ഇരിക്കേണം
നാട്ടിൽ കറങ്ങി നടക്കരുത്.
എല്ലാറ്റിനും ഉപരിയായി
ദൈവത്തോട് പ്രാർത്ഥിക്കേണം
കരുണയ്ക്കായി പ്രാർത്ഥിക്കേണം
തൊഴുകൈകളോടെ പ്രാർത്ഥിക്കേണം