സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കേരളമേ, നീയെത്ര സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
കേരളമേ, നീയെത്ര സുന്ദരി

സുന്ദരമായ നാടാണ് കേരളം.വിദേശികളെ ഇങ്ങോട്ടാകർഷിക്കുന്നത് നമ്മുടെ പ്രകൃതി സൗന്ദര്യമാണ്. കേരളത്തിൽ എവിടെ നോക്കിയാലും പച്ച പുതച്ചു നിൽക്കകയാണെന്നേ തോന്നൂ.മരങ്ങളും ചെടികളും ധാരാളമായി കേരളത്തിലുണ്ട്. അവ പൂത്തു നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാണ് .അതു പോലെ തന്നെ തെങ്ങുകളും ഉണ്ട്. അവയുടെ ഓലകൾ കാറ്റത്ത് ആടിയുലയുന്നതു കാണാൻ എന്തൊരു രസമാണ്. നെൽപ്പാടങ്ങളും കേരളത്തിൽ ഉണ്ട്. കേരളത്തിന്റെ കിഴക്കുഭാഗത്ത് ഒരു സംരക്ഷണ ഭിത്തി പോലെ പശ്ചിമഘട്ടം നിലകൊള്ളുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും കേരളത്തെ കാത്തു സൂക്ഷിക്കുന്നു. നദികളും കായലുകളും കടൽത്തീരങ്ങളും ഒത്തുചേരുന്ന പ്രകൃതി ഭംഗി ആരേയും ആകർഷിക്കുന്നതാണ്. കോവളം, കുമരകം ,ഏഴിമല തുടങ്ങിയ സ്ഥലങ്ങളിൽ ശുദ്ധവായു ശ്വസിക്കാൻ ധാരാളം വിദേശികൾ എത്തിച്ചേരാറുണ്ട്. പുൽമേടുകളും വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന മലമ്പ്രദേശങ്ങളും കേരളത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

റിയ റോബിൻ
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം