സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കേട്ടുകേൾവിയില്ലാത്ത ഒരു വൈറസ്
കേട്ടുകേൾവിയില്ലാത്ത ഒരു വൈറസ്
കേട്ടുകേൾവിയില്ലാത്ത ഒരു വൈറസ് .ആദ്യം ഇതു അത്ര കാര്യം ആക്കിയില്ല മനുഷ്യൻ. പക്ഷേ, ഇപ്പോൾ ആ വൈറസ് പടർന്നു ലോകം മുഴുവൻ എത്തികഴിഞ്ഞു. കൊറോണ എന്നാണ് മനുഷ്യൻ ഈ വൈറസിന് പേര് കൊടുത്തു. ഈ വൈറസ് കാരണം ലോകത്തു എല്ലാ ഇടത്തും ഒരുപാടു മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു എന്നവിവരം പത്രമാധ്യമം വഴി അറിഞ്ഞു കാണുമല്ലോ. ഇതിനാൽ നമ്മൾ വളരെയധികം ജാഗ്രത പുലർത്തണം. ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇതു നമ്മുടെ ശരീരത്തിൽ കടക്കുന്നതു മൂക്ക്,വായ എന്നീ അവയവങ്ങളിലൂടെ ആണ്. ഈ വൈറസ് ജനിച്ചത് ചൈനയിലെ വൂഹാനീലാണ്. ഇതു പടർന്നു ലോകം മുഴുവൻ ആയിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഒരേപോലെ ജാഗ്രത പുലർത്തേണ്ടകാര്യം തന്നെയാണിത്. ഈ വൈറസ് പ്രതിരോധിക്കാൻ സർക്കാർ വളരെയധികം മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അതു ജനങ്ങൾ പാലിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അതു നമ്മുടെ കടമയാണ്. മാസ്ക്,ഹാൻഡ് വാഷും എല്ലാം ഇപ്പോൾ എല്ലാവിധ കടകളിലും, വണ്ടിയിലും , എല്ലാ വീടുകളിലും ഉണ്ടല്ലോ. ഈ വൈറസ് പടർന്നതുകാരണം സ്വദേശത്തും വിദേശത്തും വളരെയധികം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതു നമ്മൾ കണ്ടല്ലോ. കുറച്ചുദിവസമായി നമ്മുടെ നാട്ടിലെ അസുഖം ബാധിച്ചവർ സുഖം പ്രാപിക്കുന്ന കാര്യം നമ്മൾ അറിഞ്ഞു. ഇതു സതോഷകരമായ ഒരു കാര്യംആണ്. കൈയും മുഖവും വൃത്തിയായി കഴുകി സൂക്ഷിക്കുക. ജലദോഷം, ചുമ, ശ്വാസതടസ്സം ഇതൊക്കെയാണു ഇതിന്റെ ലക്ഷണം. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. നിർദ്ദേശങ്ങൾ പാലിക്കണം. ലക്ഷണം കാണുമ്പോൾ ഉടനെ ഡോക്ടറെ കാണണം. ആരോഗ്യം സംരക്ഷിക്കണം....
|