കുഞ്ഞുജീവി കൊണ്ടുവന്ന വലിയ വ്യാധി
പേരതിനു നമ്മളിട്ടു കോവിഡ് കൊറോണ
മനുഷ്യ കുലം ഭീതിയോടു തേങ്ങിടുന്നു
ശാസ്ത്രലോകം പ്രതിവിധി തേടിടുന്നു
ജാതിയില്ല മതവുമില്ല ദേശവുമില്ല
വർഗ വർണ്ണ വ്യത്യാസമേതുമില്ല
പടരുന്നു ലോകമെങ്ങുമീ കൊറോണ
ഫ്ലൈറ്റില്ല ബസില്ല തീവണ്ടിയുമില്ല
ആപ്പിസില്ല കലാലയവുമില്ല കളികളുമില്ല
വീട്ടിലിരുന്നു തോല്പിക്കാം നമുക്കിവനെ
കൈ കഴുകാം സോപ്പിട്ടു നല്ലതുപോലെ
തുമ്മല്ലേ ,ചുമക്കല്ലേ മുഖം പൊത്താതെ
അഭിവാദ്യം നമസ്തേ ചൊല്ലി മതിയാക്കണം
സാമൂഹിക അകലവും പാലിക്കണം
തുരത്തിടാം നമുക്കിവനെ നാട്ടിൽ നിന്നും
നമിച്ചിടാം ആതുര സേവകരെയും.