സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ആരാണ് ശക്തിമാൻ ?

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് ശക്തിമാൻ ?

ഒരു മലയോരത്ത് ഒരു വൻമരവും ഏതാനും പാഴ് ചെടികളും നിന്നിരുന്നു .വൻ മരത്തിന് പാഴ്ച്ചെടികളോട് പുച്ഛമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കാറ്റ് വീശി .കാറ്റിൽ പാഴ്ച്ചെടികൾ ആടിയുലഞ്ഞു. അപ്പോൾ വൻമരം പരിഹസിച്ചു. "നിങ്ങൾ എത്രദുർബലരാണ്ഒരു ചെറിയ കാറ്റടിച്ചപ്പോഴെക്കും ആടിയുലഞ്ഞല്ലോ കഷ്ടം തന്നെ. അതേസമയം എത്ര കാറ്റടിച്ചാലും ഞാൻ നെഞ്ചുവിരിച്ചു നിൽക്കും..." എന്നാൽ അല്പം കഴിഞ്ഞപ്പോൾ കാറ്റിന്റെ ശക്തി വർദ്ധിക്കാൻ തുടങ്ങി മരത്തിന്റെ കമ്പുകൾ ഓരോന്നായി ഒടിഞ്ഞു വീഴാൻ തുടങ്ങി. കാറ്റ് കൊടുങ്കാറ്റായി മാറി. അതോടെ ഒരു വലിയ ശബ്ദത്തോടെ വൻമരം കടപുഴകി വീണു. അതേസമയം ആ ചെടികൾക്ക് ഒന്നും സംഭവിച്ചില്ല .അത് കൊടുങ്കാറ്റടിച്ചപ്പോൾ ചരിഞ്ഞു കൊടുത്തു. കാറ്റ് മാറിയപ്പോൾ നിവർന്നു നിൽക്കുകയും ചെയ്തു.
ഗുണപാഠം: വിനയം വ്യക്തിത്വത്തിന്റെ ഭാഗമാണ്. ദൈവം തന്ന കഴിവിൽ അഹങ്കരിക്കരുത്.

ആദിത്യൻ അനീഷ് കുമാർ
1 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത