സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

കേരവൃക്ഷങ്ങളാൽ സമൃദ്ധം
കളകളാരവം മുഴക്കി തഴുകിയൊഴുകുന്ന
കാട്ടാറുകളാൽ സമൃദ്ധം
നാനാതര വിളകൾ വിളഞ്ഞു നിൽക്കുന്ന
ഫലഫൂയിഷ്ടമായ മണ്ണാൽ സമൃദ്ധം
എൻ പ്രകൃതി.....
        ആരിലും കോമള ഭാവന പകർത്തും
        സപ്തസുന്ദരി എൻ പ്രകൃതി.....
        മാമലകൾ തിങ്ങി വിങ്ങി
        കാട്ടാറുകൾ തഴുകിയൊഴുകും
        സപ്തസുന്ദരി എൻ പ്രകൃതി.....
        വൃക്ഷങ്ങൾ തിങ്ങി വിങ്ങും
        വിപിനങ്ങളാൽ സമൃദ്ധം എൻ പ്രകൃതി.....

പ്രകൃതി എന്റെ അമ്മ
പ്രകൃതി എന്റെ സംരക്ഷക
ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തലോടലാകാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു താരാട്ട് പാടാം നമുക്കമ്മയ്ക്കുവേണ്ടി നാം വസിക്കുന്ന ഈ പ്രകൃതിക്കു വേണ്ടി
എൻ പ്രകൃതിക്കുവേണ്ടി.....
എൻ പ്രകൃതിക്കുവേണ്ടി...

അൽഫയിസ് പി. എം
4 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത