സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ഒരുഅതിജീവനത്തിന്റെ കഥ

ഒരുഅതിജീവനത്തിന്റെ കഥ

ചൈന എന്ന ഒരു രാജ്യം സാധാരണ നമ്മളെപ്പോലെ തന്നെ ജീവിച്ചിരുന്ന ജനങ്ങൾ 2019 ഡിസംബർ മാസത്തിൽ വുഹാൻഎന്ന പട്ടണത്തിൽ ഒരു വ്യക്തിക്ക് കൊറോണ വൈറസ് കണ്ടെത്തിയിരിക്കുന്നു അതേതുടർന്ന് പല ആളുകൾക്കും രോഗം പിടിപെട്ടു പലരും മരിച്ചു ചിലർ രോഗ മുക്തരായി എന്നാൽ വൈറസിന്റെ വ്യാപനം കൂടി കൂടി വന്നു വൈദ്യശാസ്ത്രം ഈ വൈറസിന് covid 19എന്ന് പേരിട്ടു ഈ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് രാജ്യങ്ങളിലേക്ക് വളരെ വേഗം പടർന്നു പലരും അത് ഗൗരവമായി എടുത്തില്ല ഇന്ത്യയിലും നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ ആദ്യം രണ്ട് കേസുകൾ റിപ്പോർട്ട്‌ ചെയ്തു അപ്പോഴും ആരും ഗൗരവമായി എടുത്തില്ല വുഹാൻ പട്ടണം പൂർണമായി അടച്ചു സമ്പർക്കത്തിലൂടെ പകരുന്ന വയറസ് ആയതുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം വ്യക്തിശുചിത്വം പാലിക്കണം പരിസരം രോഗ മുക്തമാക്കണം അവശ്യസാധനങ്ങൾ മാത്രംമേടിക്കാൻപുറത്തേക്കു പോകുക പലരാജ്യങ്ങളും ഇതിന് വലിയ പ്രാധാന്യം കൊടുത്തില്ല പരിണിതഫലമായി അനേകർ മരണപ്പെട്ടു ഇന്ത്യയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി അങ്ങനെ നമ്മുടെ രാജ്യം ലോക്ക് ഡൗൺ തുടരുകയാണ് എന്തിനാണ് എന്നറിയാമോ രോഗവ്യാപനം ഉണ്ടാകാതിരിക്കാനും അനേകർ മരണപ്പെട്ട തിരിക്കാനും കേരള സർക്കാർ ബ്രേക്ക് തെ ചെയിൻ എന്ന ആശയവുമായി മുന്നോട്ടുപോവുകയാണ് നമ്മൾ ചെയ്യേണ്ടത് പ്രധാനമന്ത്രി മുഖ്യമന്ത്രി ആരോഗ്യമന്ത്രി ഡോക്ടർമാർ കലക്ടർ പോലീസുകാർ പറയുന്നത് അനുസരിക്കുക നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ കടന്നു പോവുകയാണ് നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷവും പ്രളയം ഉണ്ടായി പലർക്കും ഭവനം നഷ്ടപ്പെട്ടു കൃഷിസ്ഥലങ്ങൾ നഷ്ടപ്പെട്ടു അതിൽനിന്ന് ഇപ്പോഴും പലരും കര കയറിയിട്ടില്ല അതുകൊണ്ട് ഇനിയുംcovid 19 രോഗവ്യാപനം ഉണ്ടായാൽ അത് താങ്ങാനുള്ള സാമ്പത്തിക ശേഷി നമ്മക്ക് ഇല്ല നമ്മൾ മൂലം മറ്റുള്ളവർക്ക് അസുഖം വരാതിരിക്കാനു നമ്മുടെ സഹോദരങ്ങളെ മാതാപിതാക്കളെ കൂട്ടുകാരെ നമ്മൾക്ക് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം ഭയത്തോടെ അല്ല ജാഗ്രതയോടെ വെറുപ്പോടെ അല്ല കരുതലോടെ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക് താങ്ങായി നമുക്കൊന്നിച്ച് അതിജീവിക്കാം എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കാംഎല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ നമ്മെയും നമ്മുടെ രാജ്യത്തെയും ദൈവം അനുഗ്രഹിക്കട്ടെ

ഹെലൻ സേറ ജോമി
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം