സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ
                                                                   പൂമ്പാറ്റ

എന്റെ വീട്ടുമുറ്റത്ത് ഒരു കൊച്ചു മനോഹരമായപൂന്തോട്ടമുണ്ട്.അതിൽ എനിക്ക് ഏറെ ഇഷ്ട്ടം റോസാച്ചെടികളോടാണ്. മൊട്ട് ഇടുന്നതുമുതൽ ചെറുതായി വിരിഞ്ഞുതുടങ്ങുബോൾ തന്നെ അതിന്റെ ചെറു മണം എന്നെ കുളിരേകുന്നതാണ്. എന്റെ ഈ തോട്ടത്തിൽ എന്നും എത്തുന്ന രണ്ടു വിരുന്നുകാരുണ്ട് പൂമ്പാറ്റകളും തേനീച്ചകളും. പല പല നിറത്തിലുള്ളതും ചെറുതും വളിതുമായ പൂമ്പാറ്റകളെ കാണാൻ എന്തു നല്ല ഭംഗിയാ അവ ഓരോ പൂക്കൾ തോറും പാറി നടന്ന് തേൻ നുകർന്ന് പൂക്കളെ സ്നേഹിക്കുന്ന്നത് കാണുമ്പോൾ ഞാനും ഒരു കൊച്ചു പൂമ്പാറ്റയിരുന്നു എങ്കിൽ ഇങ്ങനെ പൂക്കൾ തോറും പാറിപ്പാറി നടക്കാമായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ആ ചെടികളെ എല്ലാം അപ്പച്ചൻ വെട്ടിക്കളഞ്ഞു. എന്റെ റോസാച്ചെടികളുടെ പൂക്കൾ എല്ലാം പോയി. എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല ഞാൻ ഉച്ചത്തിൽ കരഞ്ഞു. പിന്നെ പൂമ്പാറ്റകൾ കൂട്ടമായി വരാറില്ല. ഒന്നോ രണ്ടോ ഇടയ്ക്ക് പറന്നു പോകുന്നത് കാണാം. ഞാൻ എന്നും ആ കുറ്റിച്ചെടികൾക്ക് വെള്ളം ഒഴിക്കുമായിരുന്നു. അഞ്ചു ദിവസത്തിനുശേഷം അതിന്റെ ചുവട്ടിൽ നിന്നും പുതിയ ശിഖരങ്ങൾ വന്നു എനിക്ക് സന്തോഷമായി. പിന്നെ എന്നും അപ്പച്ചനോട് പറയും അതിനെ നശിപ്പിക്കരുതേ എന്ന്. അങ്ങനെ കുറച്ചു ദിവസത്തിനുശേഷം ആ ശിഖരങ്ങൾ വളർന്നു പന്തലിച്ചു പൂ മൊട്ടിടാൻ തുടങ്ങി. വീണ്ടും പഴതുപോലെ പൂമ്പാറ്റകൾ കൂട്ടം കൂട്ടമായി വീട്ടുമുറ്റത്ത് പാറി പറക്കാൻ തുടങ്ങി അതിനൊപ്പം കളിക്കാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. അവളുടെ ഈ സന്തോഷം കണ്ടിട്ട് പിന്നെ അപ്പച്ചൻ അവളുടെ റോസാച്ചെടികളെ ഒരിക്കലും നശിപ്പിക്കാൻ മുതിർന്നില്ല. അവളുടെ ഈ സ്നേഹത്തിനുമുന്നിൽ അപ്പച്ചൻ തോറ്റു അവളോടൊപ്പം കൂടി.

മെറീന എ എൻ
1 A സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ