സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠം
അതിജീവനത്തിന്റെ പാഠം
വാർഷിക പരീക്ഷക്ക് ഊർജ്ജിതമായി തയ്യാറെടുക്കുമ്പോഴാണ്, കോവിഡ്-19,കൊറോണ എന്നീ വാക്കുകൾ ശ്രദ്ധയിൽ പെട്ടത്. ചൈനയിൽ കൊറോണ എന്ന മഹാമാരി പടർന്നുപിടിക്കുന്നതായി വാർത്തകളിൽ നിന്ന് അറിഞ്ഞു. എന്റെ ചേച്ചി ചൈനയിൽ സിച്വാൻ യൂണിവേഴ്‌സിറ്റിയിൽ M.B.B.S-ന് പഠിക്കുന്നതിനാൽ ഈ വാർത്ത എന്റെ വീട്ടിൽ എല്ലാവരിലും ആശങ്കയുണ്ടാക്കി. എന്നാൽ ചേച്ചി സുരക്ഷിതയാണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി. അധികം താമസിക്കാതെ നമ്മുടെ രാജ്യത്തും കൊറോണ വൈറസിന്റെ ഭീതിയുണ്ടെന്ന് മനസ്സിലായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാർത്താ മാധ്യമങ്ങളിലൂടെ ഈ രോഗത്തിന്റെ ഭീകരതയും മാരക ശക്തിയും ജനങ്ങളിൽ എത്തിക്കുകയും ചെയ്‌തു. സോപ്പുപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകുക, തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക, മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, തുടങ്ങിയവയാണ് പ്രധിരോധ മാർഗ്ഗങ്ങൾ. ലോകരാഷ്ട്രങ്ങളിൽ കൊറോണ വൈറസ് പിടിമുറുക്കിയപ്പോൾ ഭാരതത്തിലും കൂടുതൽ കർശനമായ നടപടികക്ക് ആഹ്വനം ഉണ്ടായി. പരീക്ഷകൾ നിർത്തിവച്ചു, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു, നമ്മുടെ പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി March 15 ന് ജനതാ കർഫ്യൂവിന് ആഹ്വനം നൽകി, ഭാരതമൊന്നാകെ ജനതാ കർഫ്യൂവിനെ സ്വീകരിച്ചു. ഇതനുസരിച്ച് എല്ലാവരും രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ സ്വാഭവങ്ങളിൽ കഴിച്ചുകൂട്ടി.കേരള സര്ക്കാർ കൊറോണ വ്യാപനം തടയുന്നതിനായുള്ള എല്ലാ മുൻകരുതലുകളും യഥാസമയം ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. ഭാരത സർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ ആയിരുന്നു രോഗപ്രതിരോധത്തിന്റെ രണ്ടാം ഘട്ടം.മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ എല്ലാ ജനങ്ങളും വീടുകളിൽ തന്നെ കഴിച്ചുകൂട്ടി.എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു.വളരെ അത്യാവശ്യഘട്ടത്തിൽ ഒഴികെയുള്ള എല്ലാ യാത്രകളും നിരോധിച്ചു സർക്കാർ ഓഫീസുകളും അടച്ചു ജനങ്ങൾക്ക് കേന്ദ്രഗവൺമെന്റും സംസ്ഥാനഗവൺമെന്റും ധാരാളം സഹായങ്ങൾ നൽകുകയുണ്ടായി. ഭക്ഷ്യസാധനങ്ങൾ സൗജന്യമായി നൽകി, ചികിത്സാ സൗകര്യം ഏർപ്പെടുത്തി, വായിപ്പകൾക്ക് ഇളവ് നൽകി,സമൂഹഅടുക്കള വഴി നിരാലംബരായ അവർക്ക് ഭക്ഷണം നൽകി ആവശ്യവസ്തുക്കൾ വിതരണം തടസ്സപ്പെടുത്താതെ നോക്കി. ഈ കാലയളവിൽ വിവിധ ജില്ലകളിലെ രോഗവ്യാപനം നിലവാരവും പ്രതിരോധത്തിന്റെ വിവരങ്ങളും അന്നന്ന് വാർത്താ സമ്മേളനത്തിലൂടെ കേരള മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. എന്റെ ജില്ലയായ കോട്ടയത്ത് കോവിഡ്-19 കാര്യമായി ബാധിച്ചില്ല എന്നത് ഞങ്ങൾക്ക് ആശ്വാസമായി. Lock Down കാലഘട്ടം അതിജീവനത്തിന്റെ പാഠങ്ങളാണ് ഞങ്ങൾക്ക് നൽകിയത്. വീടിനുള്ളിൽ തന്നെ കഴിയുക എന്നത് കുട്ടികളായ ഞങ്ങൾക്ക് ആദ്യം വിരസത ഉളവാക്കി എന്നാൽ വിവിധ കളികളും പാട്ടുകളും പ്രശ്നോത്തരികൾഉം മറ്റ് വിനോദങ്ങളും ഞങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നാൽ അച്ഛനും അമ്മയും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത് ഞങ്ങളും സഹായിച്ചു. അങ്ങനെ 21 ദിവസം പൂർത്തിയായപ്പോൾ ഭാരതത്തിൽ കോവിഡ്-19 നിയന്ത്രണ വിധേയമായെങ്കിലും സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാൻ Lock Down വീണ്ടും 19 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയുണ്ടായി. ഉചിതമായ സമയത്ത് ശരിയായ തീരുമാനം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായി ഉണ്ടായതിനാലും ജനങ്ങൾ നന്നായി സഹകരിച്ചതിനാലും കോവിഡ്-19 നെ പരാജയപ്പെടുത്താൻ നമുക്ക് ഒരു പരിധിവരെ കഴിഞ്ഞു. Lock Down കാലത്ത് നാം പാലിച്ച് വ്യക്തി ശുചിത്വംവും ആരോഗ്യ പരിപാലനവും ക്രിയത്മക ചിന്തകളും പ്രവർത്തനങ്ങളും അതിജീവനത്തിന്റെ പാഠമായി നമുക്ക് ഉൾക്കൊള്ളാം....ലോക രാഷ്ട്രങ്ങൾ ഈ മഹാമാരിയുടെ വിപത്തിൽ നിന്നും എത്രയും വേഗം മുക്തി നേടണം എന്ന് നമുക്ക് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |