സെന്റ് മേരീസ് എൽ.പി.എസ് എടൂർ/അക്ഷരവൃക്ഷം/എൻറെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ ഭൂമി

പച്ചപ്പരവതാനി വിരിച്ച
പുൽമേടുകളും
സ്വർണക്കതിരണിഞ്ഞ
നെൽപ്പാടങ്ങളും


കകളകളം തുള്ളിച്ചാടി
യൊഴുകുന്ന അരുവികളും
കാറ്റിൽ ആടി രസിക്കുന്ന
ചെടികളും മരങ്ങളും


പുഞ്ചിരി തൂകി
നിൽക്കുന്ന പൂക്കളും
ചേർന്നതാണെൻറെ ഭൂമി
എത്ര സുന്ദരം എത്ര സുന്ദരം
എൻറെ ഈ ഭൂമി കാണാൻ


മനുജൻറെ ലീലാവിലാ
സങ്ങളിൽ പിച്ചിച്ചീന്തുന്ന
ഭൂമിയാണിപ്പോൾ
ഹേ! മനുജാ നീ
ജീവിക്കുന്ന ഭൂമിയാണെന്ന്
ഓർക്കുക നീ


പച്ചപ്പു നിറഞ്ഞ ഭൂമിയേ
നീ ഇല്ലാതെയാക്കുന്നുവോ
ദാഹനീരിനായി നീയലയുന്നു
ഒരു തണലിനായ് നീയലയുന്നു


ഭൂമിയിൻ കണ്ണീരു നാം തുടയ്ക്കണം
ഇനിമേൽ ഒരു പൊടി
കണ്ണീർ വരാതെ നീ
നോക്കണം മനുജാ
വരും തലമുറയ്ക്ക് വാസയോഗ്യമായ
ഭൂമിയെ നീ നശിപ്പിക്കരുതേ
നശിപ്പിക്കരുതേ

കാശ്മീര സിജു
4 B സെൻറ് മേരീസ് എൽ പി എസ് എടൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത