രാഷ്ട്രത്തലവന്മാർ കിണഞ്ഞു ശ്രമിച്ചു
മനുഷ്യസ്നേഹികൾ മഹിതമായ് നോക്കി
ദീർഘദൃഷ്ടികൾ ധീരമായ് പൊരുതി
ഈ മാനവകുലത്തെ ഒന്നാക്കീടാൻ .
വസുധൈവ കുടുബകം ഗ്ളോബൽ പൗരൻ
ഈ ലോകം ഒരു വീട് നാം അംഗങ്ങൾ
ഏകലോകം വിശ്വമാനവൻ ഏകനീടമെന്നീ
ആശയങ്ങൾ നോക്കി മാനവരെ ഒന്നാക്കാൻ.
മാറിയില്ല മാനവൻ സ്വാർഥത കൈവെടിഞ്ഞീല
എന്റെ എനിക്ക് ഞാൻ ഞാൻ ചൊല്ലി നടന്നവൻ
സ്വാർഥതയുടെ കൂടിനുള്ളിൽ സ്വയമ്പ്രഭുവായിരുന്നവൻ
ചീനയിലെ വാർത്തകേട്ട് ചൈനയല്ലേയെന്ന് ചൊല്ലിയോർ.
കണ്ണുകൊണ്ട് കണ്ടിടാത്ത കുഞ്ഞനാമാവൈറസ്സവൻ
കൊറോണകുടുംബത്തിലെ മകനവൻ
കോവിഡെന്ന പേരിലവൻ ലോകമാകെപ്പരന്ന്
മാനവരെ മാനവർ തൻ ദൗർബല്യം കാട്ടിയോൻ.
ലോകമാകെ മാനവർ തൻ വായവൻ പൂട്ടിവേഗം
രാജ്യങ്ങൾ തന്നതിർത്തികളടച്ചവൻ
മാനവരെ വീട്ടിനുള്ളിൽ പൂട്ടിയവൻ
ലോകവീഥികൾ വിജനമാക്കി തീർത്തവൻ
മനുഷ്യരൊന്നായി മനം രാജ്യങ്ങളൊന്നായി
എല്ലാവരും ജീവിച്ചാലെ എനിക്കും ജീവിക്കാനാവു
കൊറോണയെത്തിച്ചു റേഷൻ കടകളിൽ
സ്നേഹത്തിൻ സാനിറ്റൈസർ പൂശി മാനവർ....