ഉണരാം നല്ലൊരു നാളേയ്ക്കായി
എതിർത്തിടാം കോവിഡിനെ
അതിൻച്ചങ്ങലകൾ പൊട്ടിച്ചെറിയാൻ
കൈകഴുകീടാം നമുക്ക്
തിളങ്ങട്ടെ കണ്ണുകളിൽ ജാഗ്രത
ഭയമതു വേണ്ടാ ലവലേശം.
സുരക്ഷിതരാകാം വീട്ടിലിരിക്കാം
ഊട്ടിയുണർത്താം സ്നേഹബന്ധം
അറിയാം നാടിനെ അറിയാം വീടിനെ
പ്രകൃതിയെ മാറോടണച്ചീടാം
കളകളരാഗം പാടി വരുന്നൊരു
പുഴയോടൊപ്പം നീന്തീടാം
മെല്ലെ തഴുകിയിണർത്തും കാറ്റിൻ
കുളിരിൻ മയങ്ങിയുറങ്ങീടാം
ധരണിയെ വാരിപ്പുണരും മഴയിൽ
നൃത്തച്ചുവടുകളാടീടാം
പുതുമഴ ഗന്ധം ഉതിരും വയലിൽ
ചെറുമണി ധാന്യം വിതറീടാം
കതിരുകൾ ഉയരവേ മനസിനുള്ളിൽ
നന്മ തൻപൂക്കാലം വിരിയട്ടെ.