സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ചോദ്യചിഹ്നമായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ചോദ്യചിഹ്നമായ കൊറോണ

നമ്മുടെ നാടിനെ തകർക്കാൻ ശേഷിയുള്ള ഒരു മഹാമാരിയാണ് കൊറോണ വൈറസ്. ഈ രോഗത്തോടാണ് രോഗം ഇന്ന് പോരാടിക്കൊണ്ടിരിക്കുന്നത്. സർക്കാരും ആരോഗ്യപ്രവർത്തകരും ജനനന്മയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ ജനങ്ങൾ ഈ സാഹചര്യത്തെ ചെറുതായി കാണരുത്. കുറച്ചു നാൾ വീട്ടിലൊതുങ്ങിയാൽ വരാനിരിക്കുന്ന വൻ വിപത്തുകളിൽ നിന്ന് രക്ഷ നേടാം. നാം നേരിട്ട രണ്ട് പ്രളയങ്ങളെപ്പോലെ കൂട്ടായി പ്രവർത്തിക്കുകയെോ ബോധവത്ക്കരണത്തിനായി ജാഥയോ റാലിയോ അല്ല വേണ്ടത്. കാരണം, ഈ രോഗം കൂടുതൽ ആൾക്കാരിലേക്ക് പകർന്നാൽ ചികിത്സിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരും. തെറ്റിദ്ധാരണകൾ പുലർത്തുന്ന വാർത്തകൾക്ക് ചെവികൊടുക്കാതെ സമൂഹ മാധ്യമങ്ങൾ ജന നന്മയ്ക്കായി മാറ്റി വയ്ക്കണംം. സ്വന്തം വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാനുള്ള ഒരു അവസരമാണിത്. അതിനാൽ വീട്ടിൽ കഴിയൂ... ഹീറോയാകൂ...

നൈസ്‌മോൻ ഡൊമിനിക്
9 സി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം