സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസ്ഥിതി

ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശം ഒരു കാലത്ത് ജൈവവൈവിധ്യത്താൽ സമ്പന്നമായിരുനു. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് പരിസ്ഥിതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൗമ-കാലാവസ്ഥാ വ്യവസ്ഥയിലെയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കുന്നു. സർവ്വജീവജാലങ്ങളും അടങ്ങിയതാണ് പരിസ്ഥിതി. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് പരിസ്ഥിതിയെ നിലനിർത്തുന്നത്. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ പണ്ടുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. നഷ്ടപ്പെട്ടുപോയ ജൈവവൈവിധ്യം തിരികെക്കൊണ്ടുവരാൻ സാധിക്കുമോ എന്നശങ്കയും എന്നിൽ നിലനിൽക്കുന്നുണ്ട്.

നമുക്ക് ആരോഗ്യവും സമ്പത്തും ഭക്ഷണവും ഇന്ധനവും ഉൾപ്പെടെ നമ്മുടെ ജീവിതത്തിന്റെ നിലനില്പിന് ആശ്രയമായതെല്ലാം തരുന്ന ജീവശൃംഖലയും സംവിധാനവും നിലനിർത്താൻ പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. കേരളത്തിന്റെ നഷ്ടപ്പെട്ടു പോയ ജൈവവൈവിധ്യ സംസ്കാരം വീണ്ടെടുക്കുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായിരിക്കുന്നു.

അലീന കുര്യൻ
6 എ സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം