എന്തെന്തു രോഗങ്ങൾ കീടങ്ങൾ വ്യാധികൾ
മരണനിരക്കോ അതിഭീകരം
ശുചിത്വം തൻ മേനിയിൽ മാത്രം മതിയെന്ന
സ്വാർത്ഥമാം മനുഷ്യ കർമ്മ ഫലം
രോഗം വന്നു ചികിത്സിപ്പത്തിനൊരു-
പാടു പണം വേണ്ടേ
വരാതിരിക്കാൻ പ്രതിരോധിക്കാൻ
വഴികള് പലതുണ്ടേ
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകള് പാടില്ല
പാഴ്‌വസ്ത്തുക്കൾ നശിപ്പിക്കേണം
പരിസര ശുദ്ധി വരുത്തേണം