സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ നമുക്ക് കാവൽ നമ്മൾ തന്നെ

നമുക്ക് കാവൽ നമ്മൾ തന്നെ

നാം ഇന്ന് നേരിടുന്ന ഒരു രോഗം അല്ലെങ്കിൽ ഒരു പകർച്ചവ്യാധിയാണ് കോവിഡ് - 19. അതിൻ്റെ തീവ്രത നാം ഓരോരുത്തരും സോഷ്യൽ മീഡിയയിലൂടെ അറിയുന്നുണ്ട്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് കോവിഡ്- 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവിടെ നിന്നും എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കൊറോണ എന്ന വൈറസ് ആണ് കോവിഡ്- 19 പരത്തുന്നത്.

നമുക്ക് ഈ വൈറസിനെ ഇല്ലാതെയാക്കാൻ സാധിക്കും. അതിനു വേണ്ടി മനസ്സുവച്ചാൽ മാത്രം. ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറുക. അതു വഴി സമൂഹ വ്യാപനം തടയാൻ സാധിക്കും. ചുമയിലൂടെയും തുമ്മലിലൂടെയും അന്തരീക്ഷത്തിലേക്ക് എത്തുന്ന വൈറസ് ശ്വസനത്തിലൂടെയും സ്പർശനത്തിലൂടെയും ഉള്ളിലേക്ക് കടക്കുന്നു. അതിനാൽ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ സ്പർശിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക.തിരിച്ച് വീട്ടിലെത്തി സാനിറ്ററൈസർ ഉപയോഗിച്ച ശേഷം സാധനങ്ങളിൽ തൊടുക, ദേഹം ശുചിയാക്കിയതിനു ശേഷം മാത്രം വീട്ടുകാരുമായി അടുത്തിടപഴകുക. സൗഹൃദ സ്ഥാപനം ഒഴിവാക്കുക. തുടങ്ങിയവയിലൂടെ നമുക്ക് രോഗത്തെ; കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും. നമുക്ക് ചുറ്റും നമ്മൾ തന്നെ സംരക്ഷണ വലയം തീർക്കണം. ആ സംരക്ഷണ വലയം നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും സുരക്ഷ ഒരുക്കും. നമുക്ക് നമ്മുടെ കാവൽക്കാരാകാം. അതിനു വേണ്ടി ഉള്ളതാണ് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ. നിർദേശങ്ങൾ പാലിച്ച് വീട്ടിലിരിക്കുക.

നമുക്കായി പ്രവർത്തിക്കുന്നവരെ അനുസ്മരിക്കുക. പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരെ. അവർ അവരുടെ വീടും കുടുംബവും വിട്ട് രോഗികളെ സ്വന്തം കുടുംബക്കാരെ പോലെ പരിചരിച്ച് അവിടെ ജോലി ചെയ്യുകയാണ്. എപ്പോൾ വേണമെങ്കിലും ഈ വൈറസ് തന്നെയും ആക്രമിക്കും എന്ന് അറിയാമെങ്കിലും അവർ തൻ്റെ നാടിനു വേണ്ടിയാണ് പൊരുതുന്നത്. അത് മനസ്സിലാക്കിയെങ്കിലും നമ്മൾ വീട്ടിലിരിക്കുക. സ്വന്തം ജീവൻ സമർപ്പിച്ചു കൊണ്ട് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു BIG SALUTE......

STAY HOME

STAY SAFE....

ജീന പി ജിജി
VI A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം