സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ്--19(കൊറോണ വൈറസ്)

കോവിഡ്--19(കൊറോണ വൈറസ്)

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇവ സാധാരണ ജലദോഷ പനി മുതൽ സിവിയർ അക്യൂട്ട്‌ റെസ്പിറേറ്ററി സിൻഡ്രോം, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ്‌ 19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകൾ ആണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിലെ ശ്വാസനാളിയെ ബാധിക്കുന്നു.

ജലദോഷം, ചുമ, ശ്വാസംമുട്ടൽ, ന്യുമോണിയ തുടങ്ങി യ വയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.രോഗം ഗുരുതരം ആയാൽ സാർസ് ന്യുമോണിയ വരെ ഉണ്ടാകാം. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്ന് അൽപം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ്.

കൊറോണ വൈറസിന് കൃത്യമായ ചികത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ച് അറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലേറ്റ് ചെയ്താണ് ചികത്സ നൽകേണ്ടത്. രോഗിക്ക് വിശ്രമം ആവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം.

യു.എസ്.,സ്പെയിൻ, ഇറ്റലി, ഫ്രാൻസ്,ബ്രിട്ടൺ, ജർമനി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.ലോകത്ത് രോഗികൾ ഇരുപത് ലക്ഷത്തിൽ അധികം ആയി.ഇറ്റലിയിൽ 21,645 പേർക്ക് ജീവൻ നഷ്ടമായി.ഇറ്റലിയിലെ രോഗികളുടെ എണ്ണം 1,65,155.സ്പെയിൻ(18,579),ഫ്രാൻസ്(17,167), ബ്രിട്ടൺ (12,868) എന്നിവയാണ് മരണം പതിനായിരം കടന്ന രാജ്യങ്ങൾ.ഇറാൻ(4,777),ബെൽജിയം(4,440), ജർമനി (3,592),ചൈന(3,342), നെതർലാൻഡ്സ് (3,134) എന്നിവയാണ് മരണം കൂടുതലുള്ള മറ്റ് രാജ്യങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത കാര്യങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും അതേപടി പ്രവർത്തിച്ച് പോകുന്ന നമ്മുടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറും നമ്മുക്ക് വേണ്ടി നിർദ്ദേശിച്ച കാര്യങ്ങൾ നമ്മൾ അതേപടി സ്വീകരിച്ചുകൊണ്ട് നമ്മൾ കൊറോണ വൈറസിൽ നിന്ന് മുക്തി നേടിക്കൊണ്ട് ഇരിക്കുന്നു.രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയേണ്ടി യിരിക്കുന്നു.

ഹർഷ ജെ.ഹരൻ
9 F1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം