സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എന്ന ആത്യാപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് എന്ന ആത്യാപത്ത്

കൊറോണ വൈറസ് എന്ന ആത്യാപത്ത്

നാം എന്നു പറയുമ്പോൾ ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം ‘ കൊറോണ ‘ എന്ന ഒരു ഭീകരനെ നേരിടുകയാണ്. അത് ഒരു രോഗമാണ് മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒരു മഹാവ്യാധി. ഓരോ നൂറു വർഷം കൂടുമ്പോഴും നമ്മുടെ ഭൂമി ഓരോ രോഗത്താൽ ഗ്രസിക്കപെടും. ഇപ്പോൾ 2020 ആയപ്പോൾ അത് കൊറോണ എന്ന രൂപത്തിൽ വന്നു. ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് പരിചിതമായ ഈ കൊറോണ ഇന്ന് കൊച്ചുകുട്ടികളുടെ നാവിൽവരെ അത് സുപരിചിതമായ വാക്കായി മാറി.

എന്താണ് ഈ “കൊറോണ”

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരണമാകുന്ന ഒരുകൂട്ടം “ ”വൈറസുകളാണ് ‘ കൊറോണ ‘എന്നു അറിയപ്പെടുന്നത്, ഗോളാകൃതിയിലുള്ള ‘ കൊറോണ’ എന്ന വയറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന ‘ കൊറോണ ‘ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനതകരാറുംവരേ കൊറോണ വയറസ്‌ മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാതശിശുക്കളിൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധക്കും മെനിൻജയ്റ്റസിനും കാരണമാകാറുണ്ട് ഈ വയറസ്. ബ്രോങ്കയറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ്‌ ആദ്യമായി ‘കൊറോണ ‘ വയറസ്സിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു 15 മുതൽ 30% വരേ കാരണം ഈ വയറസുകളാണ്.

“ കൊറോണ “ വയറസ് അപകടകാരിയാകുന്നത് എങ്ങിനെ?

മുഖ്യമായും ശ്വസനനാളിയെയാണ് കൊറോണ വയറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കയാണ് ഈ വയറ്‌സ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്സ്‌, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണവും സംഭവിക്കാം. ഇപ്പോൾ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത് ഇവയിൽനിന്നും അൽപ്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വയറസ്ആണ്, സാധാരണ ജലദോഷപ്പനിയെപോലെ ശ്വാസകോർ നാളിയെ ആണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പനി, തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും, ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല, എന്നാൽ പ്രതിരോധ വ്യവസ്ഥ ദുര്ബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോഗെയിറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കയും ചെയ്യും.

കൊറോണ കൊണ്ടുള്ള ഗുണങ്ങൾ

നാം, അതായത് മനുഷ്യരാശി കൊറോണ എന്ന ശത്രുവിനെ തുരത്താൻ ഒന്നിച്ചു നിൽക്കുന്നു. അല്ലെങ്കിൽ ജാതിമത വിദ്വെഷം തുടങ്ങിയ നീച വിചാരങ്ങളിൽ മാത്രം ഒതിങ്ങിക്കൂടി പരസ്പരം കലഹിക്കുന്നു, പോരടിക്കുന്നു. ഇന്ന് സമരങ്ങളില്ല ആർക്കും പണിമുടക്കണ്ട, പൊതുമുതൽ നശിപ്പിക്കണ്ട, മറ്റുള്ളവരുടെ മുതൽ കക്കണ്ട അങ്ങനെ എത്രയെത്ര ഗുണങ്ങൾ മനുഷ്യരിൽ കാണുന്നു, ഈ മാറ്റം കൊറോണ കാലംവരെയാണോ അതോ അതുംകഴിഞ്ഞു കാണുമോ? എന്ന ഒരു ചോദ്യം വലിയൊരു ചോദ്യ ചിഹ്നമായി (? ) എന്റെ മനസ്സിൽ നിൽക്കുന്നു.

അമൃത സുന്ദർലാൽ
7 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം