ഞാൻ പിറന്നൊരീ മണ്ണിലൊരുനാൾ
കൊറോണയെന്നൊരു വൈറസെത്തി
അതിൽ ഭയന്ന് മാലോകരെല്ലാം
സ്വഭവനങ്ങളിലിരിപ്പല്ലോ
നാടും നഗരവും ശൂന്യതയിലാണ്ടു
പൊതുഗതാഗതങ്ങളോ ഒന്നുമില്ല
വൈറസ് ബാധിച്ച വൃദ്ധരോ പാവം
തൻ മക്കളെ കാണുവാൻ ഒന്ന് വിതുമ്പി
ഇഹലോകവാസം വെടിഞ്ഞവർക്കൊക്കെ
അവസാന ചുംബനം കിട്ടാതെ പോയി.
മറക്കില്ലൊരിക്കലും നാമെല്ലാവരും
ഒത്തിരി ജീവനെടുത്തൊരീ വ്യാധിയെ
പ്രതിരോധിക്കുവാൻ സംരക്ഷിക്കുവാൻ
നമുക്ക് നല്ലൊരു സർക്കാരുണ്ട്
അനുസരിപ്പിന്റെ നിർദ്ദേശങ്ങൾ
അതിജീവനത്തിൻ മാർഗങ്ങൾ
പുറകോട്ടില്ല നാം ഭയം വെടിഞ്ഞ്
മുന്നോട്ടുപോവുക ഒറ്റക്കെട്ടായി
നമ്മെ ഈ ഭൂമിയിൽ കാക്കുവാൻ പലരുണ്ട്
പലമേഖലകളിൽ പലവിധമായ്
നമിച്ചീടേണം അവരെ നാമെപ്പോഴും
വണണങ്ങീടേണം നാം ഇന്നും എന്നും